കാനഡയുടെ വെസ്റ്റ് കോസ്റ്റിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി ഇന്ത്യ ആഗ്രഹിക്കുന്നു: ഹോഡ്സൺ

JANUARY 31, 2026, 7:54 AM

ഒട്ടാവ: കാനഡയുടെ വെസ്റ്റ് കോസ്റ്റിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് ഊർജ്ജ മന്ത്രി ടിം ഹോഡ്ജ്സൺ. 2030 ഓടെ ഇരുരാജ്യങ്ങളിലുമുള്ള വ്യാപാരം ഏകദേശം ഇരട്ടിയാക്കാൻ ശ്രമിക്കുന്നതിനിടെ, ഇന്ത്യൻ റിഫൈനറികൾ കൂടുതൽ കാനഡ ക്രൂഡ് ഓയിൽ തേടുകയാണെന്നും മന്ത്രി പറഞ്ഞു.

ഈ ആഴ്ച ഗോവയിലും ന്യൂ ഡൽഹിയിലുമായി വ്യവസായ പ്രതിനിധികളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയതിന് പിന്നാലെയാണ്  ഹോഡ്ജ്സൺ മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.

“ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് വ്യവസായം ഇന്ത്യക്കാണ്.  ഇപ്പോൾ കാനഡയിൽ ക്രൂഡ് ലഭ്യമാകുന്ന ഏക സ്ഥലം ഗൾഫ് കോസ്റ്റ് ആയതിനാൽ, അവിടെ നിന്ന് അവർ സജീവമായി കാനഡയുടെ ക്രൂഡ് വാങ്ങിക്കൊണ്ടിരിക്കുകയാണ്,” മന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഊർജ്ജവും നിർണായക ധാതുക്കളും (critical minerals) സംബന്ധിച്ച് സഹകരിക്കാൻ രണ്ട് രാജ്യങ്ങളും സമ്മതിച്ചതായും  ഹോഡ്ജ്സൺ പറഞ്ഞു. ഇന്ത്യയുടെ പെട്രോളിയം മന്ത്രിയുമായി ഉന്നതതല ചർച്ചകൾ അദ്ദേഹം നടത്തുകയും  പ്രധാന ഇന്ത്യൻ ഊർജ്ജ കമ്പനികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam