ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ചിൽ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ കാനഡയിലെ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക്കിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ചിലെ ആദ്യ ആഴ്ചയിൽ ഇന്ത്യ സന്ദർശിക്കുമെന്നും ഊർജ്ജം, ധാതുക്കൾ, ആണവ സഹകരണം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ നിരവധി കരാറുകൾ പ്രതീക്ഷിക്കുന്നു എന്നുമാണ് പട്നായിക്കിന്റെ വെളിപ്പെടുത്തൽ.
ഊർജ്ജം, നിർണായക ധാതുക്കൾ, കൃത്രിമബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ട്.
കൂടാതെ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകളും മാർച്ചിൽ ആരംഭിക്കും. അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങളിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലാണ് കാനഡ തങ്ങളുടെ വ്യാപാര പങ്കാളിത്തം വിപുലീകരിക്കാൻ ശ്രമിക്കുന്നത്. യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പുവെക്കുന്ന വൻ വ്യാപാരക്കരാറുകളുടെ പശ്ചാത്തലവും ഈ സന്ദർശനത്തിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
