കാനഡയുടെ പുതിയ പൗരത്വ ബില്‍: വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്ക് എത്രമാത്രം ഗുണം ചെയ്യും

JUNE 8, 2025, 7:36 PM

ഒട്ടാവ: സി-3 എന്ന പേരില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഒരു പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. അത് നിലവിലുള്ള വംശാവലി അനുസരിച്ചുള്ള പൗരത്വ നിയമം ഭേദഗതി ചെയ്തതാണ്. വ്യാഴാഴ്ച ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്ലെജ് ഡയബാണ് ഈ നിയമനിര്‍മ്മാണം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

കാനഡയില്‍ കുടിയേറുകയും പിന്നീട് പൗരത്വം ലഭിക്കുകയും ചെയ്തവരുടെ മക്കള്‍ക്ക് വംശാവലി അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന നിയമനിര്‍മ്മാണമാണ് അവതരിപ്പിച്ചത്. ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി കുടിയേറ്റക്കാര്‍ ബില്ലിനെ സ്വാഗതം ചെയ്തു. വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് 'ഒന്നാം തലമുറ പരിധി' ചേര്‍ക്കുന്നതിനായി 2009 ല്‍ പൗരത്വ നിയമം ഭേദഗതി ചെയ്തിരുന്നു.

നിലവില്‍ കാനഡയ്ക്ക് പുറത്ത് ജനിച്ച കുട്ടിക്ക് പൗരത്വം ലഭിക്കണമെങ്കില്‍ മാതാപിതാക്കള്‍ ഒന്നുകില്‍ കാനഡയില്‍ ജനിച്ചതോ അല്ലെങ്കില്‍ ആ കുട്ടിയുടെ ജനനത്തിന് മുമ്പ് പൗരന്മാര്‍ ആയിരിക്കുകയോ വേണമെന്നായിരുന്നു ഭേദഗതി. കാനഡയ്ക്ക് പുറത്ത് ജനിച്ച കനേഡിയന്‍ പൗരന്മാരുടെ കുട്ടിക്ക് പൗരത്വം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കാനഡയ്ക്ക് പുറത്ത് നിന്ന് ദത്തെടുക്കുന്ന കുട്ടിക്ക് നേരിട്ട് പൗരത്വം നല്‍കുന്നതിനും കഴിയുമായിരുന്നില്ല. കാനഡയില്‍ ജനിച്ച ആദ്യ തലമുറയ്ക്ക് മാത്രം വംശാവലി അനുസരിച്ചുള്ള പൗരത്വം പരിമിതപ്പെടുത്തിയിരുന്നു. നിര്‍ദ്ദിഷ്ട പൗരത്വ ബില്‍ ഈ അനീതികള്‍ തിരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്.

എന്നിരുന്നാലും, മാതാപിതാക്കള്‍ കാനഡയുമായി ഗണ്യമായ ബന്ധം ഉള്ളവരായിരിക്കണം. കുട്ടി ജനിക്കുന്നതിനോ ദത്തെടുക്കുന്നതിനോ മുമ്പ് രാജ്യത്ത് കുറഞ്ഞത് 1,095 സഞ്ചിത ദിവസങ്ങള്‍ (മൂന്ന് വര്‍ഷം) സ്ഥിര സാന്നിധ്യം ഉള്ളതായി് നിര്‍വചിക്കപ്പെടുന്നു. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പ്രകാരം, വിദേശത്ത് ജനിച്ച വ്യക്തികള്‍ക്ക് വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ഒന്നാം തലമുറ പരിധി ഏര്‍പ്പെടുത്തിയതിന്റെ ഫലമായി, വംശാവലി അനുസരിച്ചുള്ള പൗരന്മാരായ മിക്ക കനേഡിയന്‍ പൗരന്മാര്‍ക്കും കാനഡയ്ക്ക് പുറത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ തങ്ങളുടെ കുട്ടിക്ക് പൗരത്വം കൈമാറാന്‍ കഴിയുമായിരുന്നില്ല. 

ട്രംപ് ഭരണകൂടം അമേരിക്കയിലെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കുന്നതിനിടയില്‍, ഇന്ത്യന്‍ പ്രവാസികള്‍ക്കും മറ്റ് കുടിയേറ്റ സമൂഹങ്ങള്‍ക്കും ഈ ബില്‍ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 20 ന്, H-1B, F-1 പോലുള്ള താല്‍ക്കാലിക വിസകളില്‍ മാതാപിതാക്കള്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികളുടെ ജന്മാവകാശം ട്രംപ് അവസാനിപ്പിച്ചിരുന്നു. ബില്‍ നിലവില്‍ നിയമനിര്‍മ്മാണ അവലോകനത്തിലാണെങ്കിലും, നിയമമാകുന്നതിന് മൂന്ന് റേറ്റിംഗുകള്‍ പാസാക്കുകയും തുടര്‍ന്ന് അനുമതി നേടുകയും വേണം.

ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും അനുമതി ലഭിക്കുകയും ചെയ്താല്‍, മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ തങ്ങള്‍ എത്രയും വേഗം പ്രവര്‍ത്തിക്കുമെന്ന് IRCC സ്ഥിരീകരിച്ചു.

കഴിഞ്ഞ വര്‍ഷം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഒന്നാം തലമുറ പരിധി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചിരുന്നു. മുന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഈ നിയമനിര്‍മ്മാണം അവതരിപ്പിച്ചെങ്കിലും അത് പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ബില്‍ വീണ്ടും അവതരിപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam