കാനഡയിലെ ശുദ്ധവും, അപകടസാധ്യത കുറഞ്ഞതുമായ എണ്ണയ്ക്ക് വെനിസ്വേല വെല്ലിവിളിയല്ല: മാര്‍ക്ക് കാര്‍ണി

JANUARY 6, 2026, 7:28 PM

ഒട്ടാവ: കനേഡിയന്‍ എണ്ണ വിലകുറഞ്ഞതും, ശുദ്ധവും, കുറഞ്ഞ അപകടസാധ്യതയുള്ളതുമാണ്. അതിനാല്‍ വെനിസ്വേലയില്‍ നിന്നുള്ള എണ്ണ ഉല്‍പാദനം വര്‍ദ്ധിക്കുന്നത് കാനഡയുടെ ഊര്‍ജ്ജ കയറ്റുമതിയ്ക്ക് വെല്ലുവിളി ആകല്ല. കനേഡിയന്‍ എണ്ണ മത്സരക്ഷമത ഉള്ളതാണെന്നും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി.

ഈ ആഴ്ച വെനിസ്വേലന്‍ എണ്ണയ്ക്ക് വേണ്ടിയുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം ആല്‍ബെര്‍ട്ടയില്‍ നിന്ന് ബ്രിട്ടീഷ് കൊളംബിയന്‍ തീരത്തേക്കുള്ള മറ്റൊരു ബിറ്റുമെന്‍ പൈപ്പ്ലൈനിന്റെ നിര്‍മ്മാണം വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചതില്‍ ആശങ്കയുണ്ടോ എന്ന് ചോദ്യത്തിന് ചൊവ്വാഴ്ച പാരീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കാര്‍ണി ഈ പ്രസ്താവന നടത്തിയത്.

കനേഡിയന്‍ എണ്ണ മത്സരക്ഷമതയുള്ളതായിരിക്കും. കാരണം അത് കുറഞ്ഞ അപകടസാധ്യതയുള്ളതും, ചെലവ് കുറഞ്ഞതുമാണ്. നാമമാത്ര ചെലവുകള്‍, ചെലവ് കുറയ്ക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. കുറഞ്ഞ കാര്‍ബണ്‍, അതാണ് പാത്ത്വേസ് പ്രോജക്റ്റ് കാര്‍ബണ്‍ ക്യാപ്ചര്‍ കൊണ്ടുവരുന്നതെന്നും കാര്‍ണി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam