യുപിഐ ഇടപാടുകളിൽ പിൻ നമ്പറുകൾക്ക് പകരം ബയോമെട്രിക് സംവിധാനം നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) പുതിയ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇപ്പോൾ പണമിടപാടുകൾ നടത്തുമ്പോൾ യുപിഐ-പിൻ അല്ലെങ്കിൽ യുപിഐ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പറായ 4-6 അക്ക പാസ്‌കോഡ് നൽകണം. എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നാൽ ഉപയോക്താക്കൾക്ക് പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകും. യുപിഐ യുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ബയോമെട്രിക് സംവിധാനങ്ങൾ ഗുണകരമാകും എന്നാണ് റിപ്പോർട്ടുകൾ.
റിസർവ് ബാങ്കിന്റെ അനുമതിയോടെയാകും പുതിയ സംവിധാനം നിലവിൽ വരുക എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ എൻപിസിഐ ഇത് സംബന്ധിച്ചു ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്