ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും പ്രതീക്ഷകൾ വാനോളം ഉയർത്തി സ്വർണവില താഴേക്ക്.ഒരു ഗ്രാം സ്വർണത്തിന് 105 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന് 840 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ പവന് 91,280 രൂപയായി കുറഞ്ഞു. 92,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ലോകവിപണിയിൽ പൊന്നിന്‍റെ വിലയിൽ ഇടിവ് വന്നതാണ് ഇന്ത്യയിലും വില കുറയാൻ കാരണമായത്.
രൂപക്കെതിരെ ഡോളർ മൂല്യമുയർന്നതും യുഎസ് – ചൈന വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതും സ്വർണവിലയിൽ അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. അതേസമയം, ഒരു ദിവസം തന്നെ രണ്ട് തവണ വിലയിൽ മാറ്റം വരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
