സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91,960 രൂപയാണ് വില. ഒരു ഗ്രാം ലഭിക്കണമെങ്കില്‍ 11,495 രൂപയും നല്‍കണം. ഒക്ടോബര്‍ 11 ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 11,465 രൂപയും ഒരു പവന് 91,720 രൂപയുമായിരുന്നു വില. എന്നാല്‍ ഇന്ന് 240 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. 30 രൂപ ഗ്രാമിനും വര്‍ധിച്ചു.
വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് സ്വർണവില ഇടിയാൻ ആണ് സാധ്യത. ഒരുലക്ഷം വരും ദിവസങ്ങളിൽ തൊടുമെങ്കിലും അത് പിന്നീട് കുറയും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗാസ – ഇസ്രയേൽ യുദ്ധം അവസാനിച്ചതോടെ സ്വർണവിലയിൽ ഇടിവ് സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നവരാണ് കൂടുതലും.എന്നാൽ യുദ്ധം നിർത്തിയതിന്റെ അവസാന ദിനം മാത്രം സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നുള്ളു. എന്നാൽ പിന്നീട് കൂടുന്ന കാഴ്ചയാണ് ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്