പാകിസ്ഥാനും സൗദി അറേബ്യയും പ്രതിരോധ കരാര്‍ ഒപ്പുവച്ചത് കഴിഞ്ഞ വര്‍ഷമാണ്. അമേരിക്കയുമായുള്ള കരാറിന് പുറമെയാണ് പാകിസ്ഥാനുമായും സൗദി പ്രതിരോധ കരാറുണ്ടാക്കിയത്. പ്രതിസന്ധി ഘട്ടത്തില്‍ പാകിസ്ഥാനെ സാമ്പത്തികമായി സഹായിക്കുന്ന രാജ്യമാണ് സൗദി. അടുത്തിടെ യുഎഇക്ക് നല്‍കേണ്ട കടം സൗദിയുടെ സഹായത്തോടെയാണ് പാകിസ്ഥാന്‍ വീട്ടിയത്. എന്നാല്‍ സൗദിയുമായുള്ള ബന്ധം പാകിസ്താന് നേട്ടം മാത്രമല്ല, തിരിച്ചടികളും നല്‍കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
സുഡാനുമായുള്ള കോടികളുടെ ആയുധ വില്‍പ്പന പാകിസ്ഥാന്‍ മരവിപ്പിച്ചിരുന്നു. സൗദി അറേബ്യയുടെ എതിര്‍പ്പ് ശക്തമായതോടെയാണ് പാകിസ്ഥാന്‍ കരാറില്‍ നിന്ന് പിന്മാറിയത് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആയുധങ്ങളും യുദ്ധ വിമാനങ്ങളും സുഡാന് വില്‍ക്കാന്‍ പാകിസ്ഥാന്‍ ധാരണയിലെത്തിയിരുന്നു. 150 കോടി ഡോളറിന്റേതായിരുന്നു കരാര്‍. കഴിഞ്ഞ ജനുവരിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സൗദി അറേബ്യ തന്നെയാണ് കരാറിന് മധ്യസ്ഥത വഹിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സൗദി നിലപാട് മാറ്റിയിരിക്കുകയാണ്. കരാര്‍ പ്രകാരമുള്ള ആയുധം വില്‍ക്കരുത് എന്ന് ആവശ്യപ്പെട്ടതോടെ പാകിസ്ഥാന് നടപടികള്‍ മരവിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.
കാലങ്ങളായി ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യമാണ് സുഡാന്‍. സൈന്യവും അര്‍ധസൈന്യവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ് സുഡാനില്‍. ജിസിസി രാജ്യങ്ങള്‍ സുഡാന്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടുള്ളവരാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് സൗദി അറേബ്യ നിലപാട് മാറ്റാന്‍ കാരണമായത്. ഫലത്തില്‍ പാകിസ്ഥാന് സുഡാനിലേക്ക് ആയുധം അയക്കാന്‍ പറ്റില്ല.
ലിബിയയുമായുള്ള കരാറും റദ്ദാക്കാന്‍ സാധ്യത
സുഡാന്‍ സൈന്യക നേതൃത്വം കഴിഞ്ഞ മാസം റിയാദിലെത്തി സൗദി ഭരണകൂടവുമായി ചര്‍ച്ച നടത്തിയിരുന്നു. പാകിസ്ഥാന് മേല്‍ സൗദിയുടെ സമ്മര്‍ദ്ദത്തിന് ഒരു കാരണം ഈ ചര്‍ച്ചയാണ്. സുഡാനുമായുള്ള ആയുധ ഇടപാട് മാത്രമല്ല പാകിസ്ഥാന് നഷ്ടമാകുന്നത്. ലിബിയയുമായുള്ള കരാറും പാകിസ്താന് മരവിപ്പിക്കേണ്ടി വന്നേക്കും. ലിബിയയുടെ ദേശീയ സേനയുമായി 400 കോടി ഡോളറിന്റെ കരാറാണ് പാകിസ്ഥാന്‍ ഒപ്പുവച്ചിരുന്നത്. ലിബിയയില്‍ സൗദി സ്വീകരിക്കുന്ന നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. ഇത് പാകിസ്താനും ലിബിയയും തമ്മിലുള്ള കരാറിനെ ബാധിക്കുമെന്നാണ് സൂചന. സൗദി അറേബ്യ സാമ്പത്തികമായി സഹായിക്കുന്ന രാജ്യമാണ് പാകിസ്താന്‍ എന്നതിനാല്‍ സൗദിയെ ധിക്കരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.
യുഎഇയില്‍ നിന്ന് നേരത്തെ പാകിസ്ഥാന്‍ 350 കോടി വായ്പ എടുത്തിരുന്നു. 200 കോടി അടുത്തിടെ തിരിച്ചടച്ചു. ബാക്കിയുള്ള 150 കോടി തിരിച്ചടയ്ക്കാനുള്ള അവസാന തിയതി ഏപ്രില്‍ 23 നാണ്. അതിനിടെയാണ് സൗദിയുടെ സമ്മര്‍ദ്ദത്തില്‍ പാകിസ്ഥാന്‍ കോടികളുടെ കരാര്‍ മരവിപ്പിച്ചു എന്ന വാര്‍ത്ത വന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
