പ്രവാസികള്‍ക്ക് ഇനി ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാം; കടപ്പത്ര വിപണിയിലെ മാറ്റവും പ്രവാസിയും

FEBRUARY 1, 2026, 9:35 PM

2026-ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായി (NRI) നിര്‍ണായകമായ നിരവധി പരിഷ്‌കാരങ്ങളും നിക്ഷേപ സൗഹൃദ നയങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഓഹരി വിപണിയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും നികുതി നടപടികള്‍ ലളിതമാക്കുന്നതിനും ഈ നിര്‍ദേശങ്ങള്‍ ലക്ഷ്യമിടുന്നു.

പ്രധാന നേട്ടങ്ങള്‍

വസ്തു ഇടപാടുകളിലെ ലളിതവല്‍ക്കരണം: 
പ്രവാസികളില്‍ നിന്ന് സ്ഥാവര വസ്തുക്കള്‍ വാങ്ങുന്ന റെസിഡന്റ് വ്യക്തികള്‍ക്കോ ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കോ (HUF) ഇനി മുതല്‍ ടാന്‍ (TAN - Tax Deduction and Collection Account Number) നിര്‍ബന്ധമില്ല. ഒറ്റപ്പെട്ട ഒരു ഇടപാടിനായി ടാന്‍ എടുക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്ന ഈ ഭേദഗതി 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

നികുതി ഇളവുകളും മറ്റ് (MAT) ഒഴിവാക്കലും: 

vachakam
vachakam
vachakam

ക്രൂയിസ് കപ്പലുകളുടെ പ്രവര്‍ത്തനം, ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് മേഖലയില്‍ സാങ്കേതിക വിദ്യയോ സേവനങ്ങളോ നല്‍കുന്ന പ്രവാസികള്‍ തുടങ്ങിയവരെ മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സിന്റെ (MAT) പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. കൂടാതെ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ക്ക് മൂലധന ഉപകരണങ്ങള്‍ നല്‍കുന്ന പ്രവാസികള്‍ക്ക് 2030-31 സാമ്പത്തിക വര്‍ഷം വരെ നികുതി ഇളവും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

വിദേശ ആസ്തി വെളിപ്പെടുത്തല്‍ പദ്ധതി: 

മടങ്ങി വരുന്ന ചെറുകിട നികുതി ദായകരായ പ്രവാസികള്‍ക്ക് അവരുടെ വിദേശത്തുള്ള പഴയ ആസ്തികള്‍ (ESOPs, ഇന്‍ഷുറന്‍സ് പോളിസികള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ) വെളിപ്പെടുത്തുന്നതിനായി സമയബന്ധിതമായ ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ഇതുവഴി ബ്ലാക്ക് മണി ആക്ട് പ്രകാരമുള്ള പിഴകളില്‍ നിന്നും നിയമ നടപടികളില്‍ നിന്നും നിശ്ചിത ഇളവുകള്‍ ലഭിക്കും.

ലിസ്റ്റ് ചെയ്ത ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളില്‍ വ്യക്തിഗത പ്രവാസികള്‍ക്ക് നിക്ഷേപിക്കാവുന്ന പരിധി നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. കൂടാതെ ഒരു കമ്പനിയിലെ മൊത്തം എന്‍.ആര്‍.ഐ/ഒ.സി.ഐ (OCI) നിക്ഷേപ പരിധി 10 ശതമാനത്തില്‍ നിന്ന് 24 ശതമാനമായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് കൂടുതല്‍ പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കും.

പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള നിയമപരമായ തടസങ്ങള്‍ നീക്കുന്നതിനാണ് ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു ധനമന്ത്രിയുടെ പക്ഷം.

ഓഹരി-കടപ്പത്ര വിപണികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇളവ് പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് ബോണ്ട് വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി ) വര്‍ധിപ്പിക്കുന്നതിനായാണ് പുതിയ മാര്‍ക്കറ്റ്-മേക്കിങ് ഫ്രെയിംവര്‍ക്ക് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിപണിയെ ആഗോള തലത്തില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടികള്‍.

നിലവില്‍ വിദേശ നിക്ഷേപങ്ങള്‍ പ്രധാനമായും രജിസ്റ്റര്‍ ചെയ്ത വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (FPIs) അല്ലെങ്കില്‍ എന്‍ആര്‍ഐ (NRI) വഴിയാണ് വന്നിരുന്നത്. സാധാരണക്കാരായ വിദേശ നിക്ഷേപകര്‍ക്ക് ഇത് സങ്കീര്‍ണ്ണമായ പ്രക്രിയയായിരുന്നു. വിദേശത്തുള്ള വ്യക്തിഗത നിക്ഷേപകര്‍ക്ക് 'പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം' വഴി നേരിട്ട് ഇന്ത്യന്‍ ഓഹരികളില്‍ ഇതോടെ നിക്ഷേപിക്കാം. വിദേശ പങ്കാളിത്തത്തിന്റെ അടിത്തറ വിപുലീകരിക്കുകയും ആഭ്യന്തര എക്സ്ചേഞ്ചുകളെ ആഗോള മൂലധനവുമായി ബന്ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം.

ലിസ്റ്റ് ചെയ്ത ഇന്ത്യന്‍ കമ്പനികളില്‍ വിദേശ വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന ഓഹരികളുടെ പരിധിയില്‍ മാറ്റംവരുത്തി.

വിദേശ വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരിധി: 5%, 10%

എല്ലാ വിദേശ വ്യക്തികള്‍ക്കും കൂടി കൈവശം വയ്ക്കാവുന്ന മൊത്തം പരിധി: 10%, 24%

നേട്ടം:

ഗൗരവമായി നിക്ഷേപം നടത്തുന്ന വിദേശികള്‍ക്ക് കമ്പനികളില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകും. ഓഹരികളുടെ യഥാര്‍ത്ഥ മൂല്യം കണ്ടെത്തുന്നതിനും ദീര്‍ഘകാല മൂലധന രൂപീകരണത്തിനും ഇത് സഹായിക്കും.

കോര്‍പ്പറേറ്റ് ബോണ്ട് വിപണിയിലെ പരിഷ്‌കാരങ്ങള്‍

ഇന്ത്യന്‍ കടപ്പത്ര വിപണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലിക്വിഡിറ്റി കുറവ് പരിഹരിക്കുന്നതിനായി 'മാര്‍ക്കറ്റ്-മേക്കിംഗ് ഫ്രെയിംവര്‍ക്ക്' അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ ബോണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും ഈ സംവിധാനം വഴി കഴിയും. ഇതോടെ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്കും ബാങ്ക് വായ്പകള്‍ക്കും പകരമായി കോര്‍പ്പറേറ്റ് ബോണ്ടുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. കമ്പനികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പണം സമാഹരിക്കാനും വഴിതുറക്കും.

ആരാണ് പ്രവാസി

സ്വന്തം മാതൃരാജ്യം വിട്ട്, തൊഴില്‍, വിദ്യാഭ്യാസം, അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വിദേശത്ത് സ്ഥിരമായോ താല്ക്കാലികമായോ
താമസിക്കുന്ന വ്യക്തിയാണ് പ്രവാസി. നോണ്‍ റസിഡന്റ് ഇന്ത്യന്‍ (NRI) എന്നും ഇവര്‍ അറിയപ്പെടുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം ഉള്ള സ്വന്തം രാജ്യത്തിന് പുറത്ത് മറ്റൊരു രാജ്യത്ത് താമസിക്കുന്നവരാണ് പ്രവാസികള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം പ്രവാസികളായി ജോലി ചെയ്യുന്നുണ്ട്. 

പ്രവാസി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്:

വിദേശവാസം: സ്വന്തം രാജ്യത്തിന് പുറത്ത് മറ്റൊരു രാജ്യത്ത് താമസിക്കുന്നവര്‍.
    NRI (Non-Resident Indian): കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 182 ദിവസത്തില്‍ താഴെ മാത്രം ഇന്ത്യയില്‍ താമസിച്ച ഇന്ത്യന്‍ പൗരന്മാര്‍.
    
വൈവിധ്യം: വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, അല്ലെങ്കില്‍ വിരമിച്ചവര്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിദേശത്ത് കഴിയുന്നവര്‍.
    
മലയാളി പ്രവാസി: കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ വലിയ പങ്കുവഹിക്കുന്ന, വിദേശത്ത് ജോലിക്കായി താമസിക്കുന്ന മലയാളികള്‍. 

പ്രവാസികള്‍ക്ക് അവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികളും, ലോക കേരള സഭ പോലുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

ചുരുക്കി പറഞ്ഞാല്‍ പ്രവാസി എന്ന ലേബല്‍ ഉള്ളവരെല്ലാം സര്‍ക്കാര്‍ മാനദണ്ഡപ്രകാരം പ്രവാസികളല്ല. വിദേശത്ത് തൊഴില്‍ ചെയ്യുകയും തമാസിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈശം ഉള്ളവര്‍ക്ക് മാത്രമാണ് യാഥാര്‍ത്ഥത്തില്‍ പ്രവാസി. ഉദാഹരണത്തിന് നോട്ട് നിരധോന സമയത്ത പണം മാറ്റിയെടുക്കാന്‍ ഒരു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം ഉള്ള പ്രവാസിയ്ക്ക് മാത്രമെ നിയമുപരമായി സാധിക്കുമായിരുന്നുള്ളു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam