ബാങ്കോക്ക്: ബാറിലെ ഭീമമായ ബില്‍ തുക അടയ്ക്കാന്‍ പണമില്ലാതിരുന്ന പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ബാര്‍ ജീവനക്കാരുടെ ക്രൂരത. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ പിന്‍ക്ലാവോ പ്രദേശത്തുള്ള ബാറിലാണ് ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനം അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാര്‍ ജീവനക്കാരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ബാറിനുള്ളില്‍ പ്രവേശിച്ച യുവതി വന്‍തോതില്‍ ഭക്ഷണവും മദ്യവും ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഒടുവില്‍ 60,000 തായ് ബാറ്റ് (ഏകദേശം ഒന്നര ലക്ഷം രൂപ) ബില്ല് വന്നതോടെ പണം നല്‍കാനാകാതെ യുവതി അവിടെനിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. എന്നാല്‍ തടഞ്ഞുവെച്ച ജീവനക്കാര്‍, ബില്‍ തുകയുടെ ഒരു ഭാഗം ഈടാക്കുന്നതിനായി യുവതിയുടെ തലമുടി വില്‍ക്കാമെന്ന കരാറില്‍ നിര്‍ബന്ധിതമായി ഒപ്പുവെപ്പിച്ചു. തുടര്‍ന്ന് ഇലക്ട്രിക് ട്രിമ്മര്‍ ഉപയോഗിച്ച് യുവതിയുടെ തോളറ്റം വരെയുണ്ടായിരുന്ന മുടി പൂര്‍ണമായും വടിച്ചെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
