കഠ്മണ്ഡു: നേപ്പാളിനെ അപ്പാടെ വിഴുങ്ങിയ പ്രളയപ്പകയില്‍ കണ്ണീര്‍ക്കാഴ്ചകള്‍ക്കിടയില്‍ നിന്ന് ലോകത്തെ ഒന്നാകെ അത്ഭുതപ്പെടുത്തുന്ന ഒരു അതിജീവനത്തിന്റെ കഥ പുറത്തുവരുന്നു. ഭൂമി പിളര്‍ന്നെത്തിയ മിന്നല്‍ പ്രളയം ഒരു നാടിനെത്തന്നെ ഭൂപടത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞപ്പോള്‍, വിനാശകരമായ പ്രളയ ജലത്തെയും ചെളിക്കെട്ടുകളെയും ധീരമായി ചെറുത്തുതോല്‍പ്പിച്ച് ഒരു ഇരുനില വീട് മാത്രം ഒറ്റയ്ക്ക് തലയുയര്‍ത്തി നിന്നു. ഒരു പ്രദേശം മുഴുവന്‍ പ്രളയത്തിന്റെ രൗദ്രതയില്‍ തകര്‍ന്നു തരിപ്പണമായി ഒഴുകിപ്പോയപ്പോഴും, ഒരു പോറല്‍ പോലും ഏല്‍ക്കാതെ പച്ച പെയിന്റടിച്ച ഈ വീട് നിലകൊണ്ടത് കണ്ട് രക്ഷാപ്രവര്‍ത്തകര്‍ പോലും മൂക്കത്ത് വിരല്‍വച്ചുപോയി. The House in Green
which survived against all Odds. —
D (@Deb_livnletliv) August
28, 2026
ചുറ്റും പ്രളയം ഭീതിദമായ താണ്ഡവമാടുമ്പോള്‍, ആ ഭീകരത മുഴുവന്‍ നേരിട്ടുകണ്ട് വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ മരണഭയത്തോടെ നില്‍ക്കുന്ന കുടുംബത്തിന്റെ ദൃശ്യങ്ങള്‍ കരളലയിപ്പിക്കുന്നതായിരുന്നു. ചുമരുകളില്‍ അടിച്ചുകയറിയ കൂറ്റന്‍ ചെളിവെള്ളത്തിന്റെ ഒഴുക്കിനെപ്പോലും അതിജീവിച്ച്, തങ്ങളുടെ വീടിന്റെ ബലത്തില്‍ മാത്രം ആ കുടുംബം ജീവന്‍ തിരിച്ചുകിട്ടാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. ഒടുവില്‍ ആ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു.
Even the brutal
wrath of Nature which destroyed everything in its path couldn't
shake it's foundation.#Nepal
#NepalDisaster
pic.twitter.com/sgVRF57jsW
ദുരന്തത്തിന് ശേഷം, രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി വീടിന് മുകളില്‍ നിന്ന് ചുവന്ന തുണിയുയര്‍ത്തിക്കാട്ടുന്ന കുടുംബത്തിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആശ്വാസത്തിന്റെ നിമിഷങ്ങളാണ് അവിടെ പിറന്നത്. പ്രളയജലം അതിശക്തമായി പതിച്ചിട്ടും കുടുംബത്തിന് തണലായി മാറിയ ഈ പച്ച വീടിന്റെ അമാനുഷികമായ കെട്ടിടബലത്തിന് പിന്നിലെ രഹസ്യമെന്തെന്ന ചര്‍ച്ചകളിലാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ വായനക്കാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
