കോട്ടയം: ദൈവിക യാഗശാലയിൽ എരിഞ്ഞു തീർന്ന യോഗി വര്യനായിരുന്നു മാത്യൂസ് മാർത്തോമാ 11 ദീദീയൻ. ജീവിതം അചഞ്ചലമായ സമർപ്പണത്തിനും സമൂഹത്തിന്റെ നവോത്ഥാനത്തിനുമായി അദ്ദേഹം ഉപയോഗിച്ചു.
കോട്ടയം ഓർത്തഡോക്‌സ് സെമിനാരിയിൽ നടന്ന മാത്യൂസ് മാർത്തോമാ 11 ദീദീയൻ അനുസ്മരണ ദേശിയ സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന എൻആർഐ കമ്മിഷൻ അംഗം ഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നയോട്ട്.
അദ്ദേഹത്തിന്റെ ആത്മീക ദർശനത്തിനു തെളിവാണ് സംസ്ഥാനത്തെ തെക്കൻ മേഖലകളിൽ ഉയർന്നു നിൽക്കുന്ന സ്ഥാപനങ്ങളും ശസ്താം കോട്ടയിലെ തീർത്ഥാടന കേന്ദ്രവും. ഓരോ കാലഘട്ടങ്ങളിലും ദൈവം ചിലരെ വ്യക്തിപരമായി വിളിക്കും അതിന് തെളിവാണ് ദിദമോസ് ബാവ എന്ന് അദ്ദേഹം കൂട്ടച്ചേർത്തു.
സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തമോത്തയോസ് അധ്യക്ഷത വഹിച്ചു,യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്‌മെന്റ് ഡയറക്ടർ ഡോ. ജോൺ സാമുവേൽ സെമിനാറിന് നേതൃത്വം നൽകി.
പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ബർസാർ ഫാ. ഡോ. നിന്ൻ കെ. ജോർജ്, ഫാ.ഡോ. കോശി വൈദിയൻ, ഫാ.തോമസ് വർഗീസ് ചാവടിയിൽ എന്നിവർ പ്രസംഗിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
