ഡാളസിൽ സംസ്‌കാര സ്ഥലത്ത് അടക്കത്തിനായി ഉപയോഗിക്കുന്ന ബേറിയൽ വാൾട്ട് തകർന്ന് തൊഴിലാളിക്കു ദാരുണാന്ത്യം

OCTOBER 21, 2025, 12:49 AM

ഡാളസ്: ടെക്‌സാസിലെ ഡാളസിന് സമീപം റെസ്റ്റ്‌ലാൻഡ് ശ്മശാനത്തിൽ അടക്കത്തിനായി ഉപയോഗിക്കുന്ന ബേറിയൽ വാൾട്ട് തകർന്ന് ഒരു തൊഴിലാളി മരിച്ചു. സംഭവമുണ്ടായത് ഒക്ടോബർ 20നാണ്.

ഡാളസ് ഫയർറെസ്‌ക്യൂയുടെ പ്രകാരം, തിങ്കളാഴ്ച ഉച്ചക്കുശേഷം 2:06ന് 13005 ഗ്രീൻവ്യൂ അവന്യൂയിൽ തൊഴിലാളിക്ക് മുകളിൽ വാൾട്ട് വീണെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് അടിയന്തിര സഹായം എത്തിയത്.

സമീപത്തെ യൂണിറ്റ് എത്തി ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് തൊഴിലാളിയെ പുറത്തെടുത്തെങ്കിലും, അദ്ദേഹത്തിന് കാൽ ഭാഗത്ത് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

vachakam
vachakam
vachakam

കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയുണ്ടായി. Restland Funeral Home, Cemetery & Crematory എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഇയാളുടെ പേരൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam