ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ യുഎസ് എംബസി ശക്തമായ മുന്നറിയിപ്പ് നല്കി. അമേരിക്ക വിസ ദുരുപയോഗമോ രാജ്യത്തേക്കുള്ള നിയമവിരുദ്ധ പ്രവേശനമോ അനുവദിക്കില്ലെന്ന് എംബസി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ന്യൂജേഴ്സിയിലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ കൈകള്‍ ബന്ധിച്ച് നിലത്ത് കിടത്തിയ നിലയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ആയതിന് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് രാജ്യത്തേക്ക് നിയമാനുസൃത യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുന്നു. എന്നിരുന്നാലും നിയമവിരുദ്ധമായ പ്രവേശനം, വിസ ദുരുപയോഗം അല്ലെങ്കില്‍ യുഎസ് നിയമലംഘനം തങ്ങള്‍ക്ക് അനുവദിക്കാന്‍ കഴിയില്ലെന്നും അനുവദിക്കുകയില്ലെന്നും എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി.
സംഭവത്തില്‍ ദൃസാക്ഷിയായ ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകന് കുനാല്‍ ജെയിന് പകര്‍ത്തിയ വീഡിയോയില്‍, അധികാരികള്‍ വിദ്യാര്‍ത്ഥിയോട് ഒരു കുറ്റവാളിയെപ്പോലെ പെരുമാറുന്നതായി കാണാം. അസ്വസ്ഥത ഉളവാക്കുന്ന ദൃശ്യങ്ങളില്‍, വിദ്യാര്‍ത്ഥിയെ നിലത്ത് മുഖം അമര്‍ത്തിപിടിച്ചുകൊണ്ട് കൈവിലങ്ങിടുന്നത് കാണാം. കുറഞ്ഞത് നാല് ഉദ്യോഗസ്ഥരെങ്കിലും വിദ്യാര്‍ത്ഥിയെ പിടിച്ചിരിക്കുന്നതും, രണ്ട് ഉദ്യോഗസ്ഥര്‍ മുട്ടുകുത്തി നില്ക്കുന്നതും കാണാം. അവര്‍ വിദ്യാര്‍ത്ഥിയുടെ കാലുകളും കൈകളും ബന്ധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്