വാഷിംഗ്ടണ്‍: നാല് തവണ സ്തനാര്‍ബുദത്തെ അതിജീവിച്ച 49കാരി വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ കൊളറാഡോ സ്വദേശിനിയും നാല് കുട്ടികളുടെ അമ്മയുമായ ജെന്നിഫര്‍ ജെയിംസിനാണ് ദാരുണമായ മരണം സംഭവിച്ചത്. നാല് തവണ സ്തനാര്‍ബുദത്തെ അതിജീവിച്ച യുവതിയാണ് കൊല്ലപ്പെട്ടത്. മക്കളുമായി അവധി ദിവസം ഒരുമിച്ച് ചിലവിടുന്നതിനിടെയാണ് ജനലിലൂടെ തുളച്ചു കയറിയ വെടിയുണ്ട പതിച്ച് ജെന്നിഫര്‍ കൊല്ലപ്പെടുന്നത്.
ജെന്നിഫറിന്റെ വീട്ടിലേക്ക് ലക്ഷ്യം തെറ്റിയാണ് വെടിയുണ്ട എത്തിയതെന്ന് പൊലീസ് പറയുന്നു. സമീപപ്രദേശങ്ങളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 20 വയസ്സുകാരനായ എബനേസര്‍ എന്നയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കാറിനുള്ളിലിരുന്ന് തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി ഉതിര്‍ന്നതാണെന്നാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി. ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്