അമേരിക്ക-റഷ്യ ആണവ കരാറുകൾ അവസാനിക്കുന്നു; ലോകം ആണവ സുരക്ഷ ഭീഷണിയിൽ

AUGUST 6, 2025, 11:11 PM

അമേരിക്കയും റഷ്യയും തമ്മിൽ നിലവിലുള്ള ഏക ആണവായുധ കരാറായ ‘ന്യൂ സ്റ്റാർട്ട്’ (New START) ഉടൻ അവസാനിക്കാൻ പോകുകയാണ്. ഇതോടെ ഇരുരാഷ്ട്രങ്ങളും തമ്മിൽ പുതിയൊരു ആണവായുധ മത്സരം ആരംഭിക്കാൻ സാധ്യതയുണ്ട് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

1950കൾ മുതൽ, ലോകം മുഴുവൻ ആണവയുദ്ധ ഭീഷണിയിൽ ആണ് ജീവിച്ചിരുന്നത്. പ്രത്യേകിച്ച് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള തർക്കങ്ങൾ ഇതിന് പ്രധാന കാരണമായിരുന്നു. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള വലയ്ക്കുന്ന സംഘർഷം ക്യൂബൻ മിസൈൽ പ്രതിസന്ധി പോലുള്ള സംഭവങ്ങളിൽ പ്രകടമായിരുന്നു.

എന്നാൽ 1970കളിൽ ഇരുരാജ്യങ്ങളും ശാന്തിയിലേക്കുള്ള ശ്രമങ്ങൾ ആരംഭിച്ചു. പല കരാറുകളും ഒപ്പുവച്ചു, ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1987ലെ INF കരാർ (Intermediate-range Nuclear Forces Treaty) ആയിരുന്നു. ഈ കരാർ 500 മുതൽ 5,500 കിലോമീറ്റർ ദൂരം വരെ ആയുധങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ 2019-ൽ അമേരിക്ക ഈ കരാറിൽ നിന്ന് പിന്മാറി. അതിന് പിന്നാലെ 2025 ആഗസ്റ്റ് 6-ന് റഷ്യ, ഈ കരാറിന്റെ അതിന്റേതായ സ്വമേധയാ എടുത്ത നിയന്ത്രണങ്ങൾ അവസാനിപ്പിച്ചു.

vachakam
vachakam
vachakam

ഇപ്പോൾ നിലവിലുള്ള പ്രധാനപെട്ട ഏക കരാർ ‘ന്യൂ സ്റ്റാർട്ട്’ (New START) ആണ്. ഇത് 2026 ഫെബ്രുവരി 5-ന് അവസാനിക്കും. റഷ്യ ഇതിനകം തന്നെ ഈ കരാർ ഇനി നിർത്തിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ അമേരിക്കൻ നിരീക്ഷകർക്ക് റഷ്യൻ ആണവായുധങ്ങൾ പരിശോധിക്കാൻ ഇനി കഴിയില്ല. അമേരിക്കയും റഷ്യയും തമ്മിലുള്ള വിശ്വാസം കുറഞ്ഞിരിക്കുന്നു എന്ന കാരണം കൊണ്ട് തന്നെ പുതിയ കരാറുകളുണ്ടാകാൻ സാധ്യതയും വളരെ കുറവാണ് എന്നാണ് വിദഗ്ധർ പറയുന്നത്.

1986-ൽ സോവിയറ്റ് യൂണിയനു 40,000-ലധികം ആണവായുധങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയ്ക്കു 20,000-ലധികവും. എന്നാൽ തുടർന്നുണ്ടായ കരാറുകളുടെ ഭാഗമായി ഈ എണ്ണങ്ങൾ കുറയ്ക്കുകയായിരുന്നു.

2025 മാർച്ചിലെ കണക്ക് പ്രകാരം

vachakam
vachakam
vachakam

  • റഷ്യ: 5,459 ആണവായുധങ്ങൾ
  • അമേരിക്ക: 5,177 ആണവായുധങ്ങൾ
  • ഇത് ലോകത്തെ ആണവായുധശേഷിയുടെ 87% ആണ്.

INF കരാറിന്റെ അവസാനവും പുതിയ ആശങ്കകളും എന്തൊക്കെ എന്ന് നോക്കാം. INF കരാർ 1987-ൽ റീഗനും ഗോർബച്ചെവും ഒപ്പുവച്ചു. പക്ഷേ ട്രംപ് ഈ കരാറിൽ നിന്ന് പിന്മാറി. റഷ്യ ഈ കരാർ ലംഘിച്ചതായി ആക്ഷേപം ഉന്നയിച്ചാണ് ട്രംപ് പിന്മാറിയത്. എന്നാൽ റഷ്യ ഇത് നിഷേധിച്ചു. ഈ കരാറിൽ ചൈനയും ഇറാനും ഉൾപ്പെട്ടില്ല, അവർക്ക് 1000-ലധികം INF-രേഞ്ചിലുള്ള മിസൈലുകൾ ഉണ്ടെന്നും വൈറ്റ് ഹൗസ് പറഞ്ഞു. റഷ്യ ഇപ്പോൾ പുതിയ INF-രേഞ്ച് മിസൈൽ ‘ഒറെഷ്‌നിക്’ യുക്രൈനിൽ പരീക്ഷിച്ചു. ഇത് ബെലാറസ്സിൽ ഉടൻ വിന്യസിക്കുമെന്നും പുടിൻ അറിയിച്ചു.

വിദഗ്ധരുടെ അഭിപ്രായത്തിൽ ഇനി വരാനിരിക്കുന്ന പ്രശ്നങ്ങൾ ഇവയാണ് 

  • പുതിയ കരാറുകൾ ഉടൻ ഉണ്ടാകാൻ സാധ്യത കുറവാണ്.
  • അമേരിക്കയും റഷ്യയും ഒഴികെ ഇനി മറ്റു രാജ്യങ്ങളും ആണവ മല്‍സരത്തിൽ ഇറങ്ങുന്നു, പ്രത്യേകിച്ച് ചൈന.
  • അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം തകരുമ്പോൾ, ഇടവേളകളില്ലാത്ത ആണവായുധ മത്സരം തുടങ്ങുമോ എന്ന ആശങ്ക ശക്തമാണ്.
  • ലോകത്താകെ ഒരു അപകടകരമായ സാഹചര്യം രൂപപ്പെടുത്തുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam