വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആഗ്രഹം നിറവേറ്റിക്കൊണ്ട് 200 മില്യണ്‍ ഡോളറിന്റെ പുതിയ ബോള്‍റൂം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിന്റെ 'ആധുനികവല്‍ക്കരിച്ച' കിഴക്കന്‍ വിഭാഗത്തിനടുത്തായിരിക്കും പുതിയ ബോള്‍റൂം നിര്‍മ്മിക്കുക. അവിടെ നിലവില്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെയും മറ്റ് പ്രധാന വൈറ്റ് ഹൗസ് പോസ്റ്റുകളുടെയും ഓഫീസുകള്‍ സ്ഥിതിചെയ്യുന്നിടമാണ്.
ട്രംപും ഇതുവരെ അജ്ഞാതരായ മറ്റ് ദാതാക്കളും നേരിട്ട് പണം സംഭാവന ചെയ്യുമെന്നും സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ഒരു 'മനോഹരമായ' ബോള്‍റൂം നിര്‍മ്മിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2016 ല്‍ ബരാക് ഒബാമയുടെ ഭരണകാലത്ത് 100 മില്യണ്‍ ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കലും പിന്നീട് നിരസിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്