ഇറാൻ യുദ്ധം എന്ന് അവസാനിക്കും? ലോകം ഉറ്റുനോക്കുന്ന ചോദ്യത്തിന് മറുപടിയുമായി ട്രംപ്

MARCH 8, 2026, 10:40 PM

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന കാര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചേർന്ന് സംയുക്ത തീരുമാനമെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

'ടൈംസ് ഓഫ് ഇസ്രായേലിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. താനും നെതന്യാഹുവുമാണ് ഇസ്രായേലിനെ നാശത്തിൽ നിന്ന് രക്ഷിച്ചതെന്നും, ഇസ്രായേലിനെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു രാജ്യത്തെ തങ്ങൾ തകർത്തതായും ട്രംപ് അവകാശപ്പെട്ടു. ശരിയായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും എന്നാൽ അന്തിമ തീരുമാനം തന്റേതായിരിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഖമേനിയുടെ മകൻ മുജ്തബയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്സ്പെർട്സ് തിരഞ്ഞെടുത്തു.

vachakam
vachakam
vachakam

എന്നാൽ, വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാതെ അധികാരമേൽക്കുന്ന പുതിയ ഇറാൻ നേതാവിന് അധികകാലം പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. മുജ്തബയുടെ നിയമനത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധകാല പ്രധാനമന്ത്രി എന്ന നിലയിൽ നെതന്യാഹു മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ട്രംപ് പ്രശംസിച്ചു. തങ്ങൾ തമ്മിലുള്ള ശക്തമായ പങ്കാളിത്തമാണ് ഇറാന്റെ ഭീഷണിയെ നേരിടാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. താനും നെതന്യാഹുവുമാണ് അധികാരത്തിൽ ഇല്ലാതിരുന്നതെങ്കിൽ ഇസ്രായേൽ ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്ന് പറഞ്ഞ ട്രംപ്, മേഖലയിലെ അമേരിക്കയുടെ സൈനിക നടപടികൾ ഫലപ്രദമാണെന്നും യുഎസ് പിന്മാറിയാലും ഇസ്രായേലിന് ഒറ്റയ്ക്ക് യുദ്ധം തുടരേണ്ട സാഹചര്യം വരില്ലെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam