ന്യൂയോർക്ക്: കേരളത്തിന്റെ മണ്ണിനും മനുഷ്യനും കാവലായി നിന്ന ധീരനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിക്കു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ന്യൂയോർക് സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ ജുലൈ 25ന് വെള്ളിയാഴ്ച ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റൊറിയത്തിൽ വച്ച് അനുസ്മരണ മീറ്റിങ് നടന്നു.
സർഗവേദി അംഗങ്ങൾക്ക് പുറമെ ട്രൈസ്റ്റേറ്റു മലയാളി നേതാക്കൾ ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരുന്നു. ജോസ് കാടാപുറം ആമുഖ പ്രസംഗം നടത്തി. കേരള സെന്റർ സ്ഥാപക പ്രസിഡന്റ് ഇ. എം. സ്റ്റീഫന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ നേതാക്കൾ ആദരാജ്ഞലികൾ അർപ്പിച്ചു.
ചത്തെന്ന് കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ്. മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി, കള്ളൻ കോലപ്പനാണ് പോലീസ് ജീപ്പിലെ ചാക്ക് പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ആദ്യം പോലീസ് അത് കാര്യമാക്കിയില്ലെങ്കിലും ഒടുവിൽ കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പോലീസ് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പോലീസ് അന്ന് അച്യുതാന്ദൻ എന്ന നേതാവിനോട് ചെയ്ത ക്രൂരത കണ്ട് അന്ന് ഡോക്ടർമാർ പോലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരിച്ചു. അവിടുന്നാണ് പാവപ്പെട്ട മനുഷ്യർക്കു വേണ്ടി വി.എസ്. എന്ന നേതാവ് ഉയർത്തെഴുന്നേറ്റത്. അത് തോൽക്കാൻ മനസ്സില്ലാത്ത ആരുടെ മുന്നിലും അടിയറവ് പറയാൻ തയ്യാറല്ലാത്ത ഒരു പോരാളിയുടെ പുനർ ജന്മമായിരുന്നു.
മണ്ണിനും മനുഷ്യനും കാവലായി മാറിയ കാരിരുമ്പിന്റെ കരുത്തുള്ള ഒരു പൊതു പ്രവർത്തകൻ
അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതിയായിരുന്നു പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ.
ആ പ്രതീക്ഷകളാണ് അസ്തമിച്ചത്!
നൂറ്റാണ്ടിന്റെ സമരവീര്യതിനു തിരശീല. ഇ.എം. സ്റ്റീഫൻ തന്റെ അദ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.തുടർന്ന്, ജെ.മാത്യൂസ് പഴയ ഇടുക്കി അമരാവതി കുടിയറക്ക് സമരം ഓർമിപ്പിച്ചു. കേരളം കണ്ട എക്കാലെത്തയും വലിയ ജന കൂട്ട ആദരവ് യാത്ര സൂചിപ്പിക്കുന്നത് പാവപെട്ട മനുഷ്യരുടെ ചങ്കിലെ റോസാപൂവിനെ രക്ത നക്ഷത്രങ്ങൾക്കിടയിലേക്കു യാത്രയാക്കാൻ വന്നവരായിരുന്നു അവർ എന്നും, യാത്രയപ്പ് ജന കൂട്ടം ഇടതു പക്ഷ നേതാക്കളുടെ പൊതു രംഗത്തെ സ്വീകാര്യതയാണെന്നു ജെ. മാത്യൂസ് പ്രസംഗത്തിനിടയിൽ പറഞ്ഞു,
റോയ് ജേക്കബ് വി.എസ് അവസാനത്തെ ഇടതുപക്ഷക്കാരൻ എന്ന് വലതുപക്ഷ അജണ്ട തന്റെ പ്രസംഗത്തിലൂടെ പൊളിച്ചെഴുതി, ബേബി ഊരാളിൽ, ഷെവ: ജോർജ് പാടിയേടത്തു, യു.എ. നസിർ, അലക്‌സ് എസ്തപ്പാൻ, അലക്കു വേണ്ടി റോബിൻ ചെറിയാൻ, സജി തോമസ്, പ്രദീപ് എന്നിവരും കെ.കെ. ജോൺസൺ, കോശി, പയനിയർ ക്ലബ് പ്രസിഡന്റ് ജോണി സക്കറിയ, രാജു തോമസ്, ജോസ് ചെരുപുറം എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ചു. ജേക്കബ് മാനുവൽ, എബ്രഹാം തോമസ് ക്യാമറ, സൗണ്ട് സിസ്റ്റം നൽകി. സർഗ്ഗവേദിയുടെ കോർഡിനേറ്റർ പി.ടി. പൗലോസ് എല്ലാവർക്കും നന്ദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്