ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിച്ചു

SEPTEMBER 6, 2026, 8:46 PM

ഷിക്കാഗോ:   ഷിക്കാഗോ സോഷ്യൽക്ലബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റിന് ബെൻസിൺ വില്ലയിലെ എനർജി സ്‌പോർട്‌സ് ക്ലോംപ്ല്കസിൽ, ടൂർണമെന്റിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിച്ചു.

തദവസരത്തിൽ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡൊണാൾഡ് പുക്കുമ്പേൽ, ചെയർമാൻ   സിറിയക് കൂവക്കാട്ടിൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ഫുഡ് ചെയർ ജോസ് മണക്കാട്ട്, ട്രഷറർ   ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് ഇതര സോഷ്യൽ ക്ലബ് നേതാക്കളും സന്നിഹിതരായിരുന്നു.

വടംവലി ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന (21,100 ഡോളർ ) മലയാളിയുടെ ആവേശത്തെയും അഭിമാനത്തെയും ഒരുപോലെ പ്രകടമാക്കുന്ന ഈ മലയാളി മാമാങ്കം കഴിഞ്ഞ 11 വർഷങ്ങളിലും അതുപോലെതന്നെ ഈ പന്ത്രണ്ടാം  വർഷത്തിലും അത്യുത്സാഹപൂർവം നടത്തുന്ന ഷിക്കാഗോ സോഷ്യൽ ക്ലബിനെയും, അതിന്റെ സാരഥികളെയും, അംഗങ്ങളെയും അവരുടെ ഇതര ചാരിറ്റി പ്രവർത്തങ്ങളെയും വി.കെ. ശ്രീകണ്ഠൻ എം.പി പ്രസംശിച്ചു.

vachakam
vachakam
vachakam


ഈ  വർഷത്തെ പ്രത്യേകത ആയിരകണക്കിന് കാണികൾക്കു ഇരുന്നു മത്സരം വീക്ഷിക്കാവുന്ന ശീതികരിച്ച ഇൻഡോർ സ്റ്റേഡിയത്തിലാണ് എന്നതാണ്. മുൻ വർഷങ്ങളിൽ ഉണ്ടായിരുന്ന കാലാവസ്ഥാ ഭീതിയും പാർക്കിംഗ് അസൗകര്യങ്ങളും പാടെ ഇല്ലാതാക്കി ഈ മത്സരം നടത്തുന്നതിൽ ഷിക്കാഗോ സോഷ്യൽ ക്ലബ് അഭിനന്ദനം അർഹിക്കുന്നു. ആദ്യ  മത്സരം  വടംവലി ലോകത്തെ  കാനഡ ഗ്ലാഡിയേറ്റേഴ്‌സും ന്യൂസ്റ്റാർ ടെക്‌സസും തമ്മിലുള്ള പോരാട്ടം ആയിരുന്നു.

അമേരിക്ക, കാനഡ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങിൽ നിന്നുള്ള 16 പ്രമുഖ വടംവലി ടീമുളാണ് 11,111  ഡോളറിന്റെ ഒന്നാം സമ്മാനവും 5,555 ഡോളറിന്റെ രണ്ടാം സമ്മാനവും, 3,333 ഡോളറിന്റെ മൂന്നാം സമ്മാനവും, 1,111 ഡോളറിന്റെ നാലാം  സമ്മാനത്തിനുമായി (മൊത്തം 21,100 ഡോളർ) പ്രഖ്യാപിത സമ്മങ്ങൾക്കും കൂടാതെയുള്ള ഇതര സമ്മാനങ്ങൾക്കുമായി മാറ്റുരയ്ക്കുന്നത്.

vachakam
vachakam
vachakam


അത്യാധുനിക എൽ.ഇ.ഡി സ്‌ക്രീൻ സംവിധാനങ്ങളോടെ ഒരുക്കിയിരിക്കുന്ന ഇൻഡോർ സ്‌റ്റേഡിത്തിൽ ആയിരക്കണക്കിന് കാണികളാണ് മത്സരങ്ങൾ കാണാൻ എത്തിയിരിക്കുന്നത്.

സ്‌റ്റേഡിയത്തിൽ എത്താൻ കഴിയാത്തവർക്ക് കെ.വി. ടിവി വഴി എമ്പാടും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. വരുംമണിക്കൂറുകളിൽ ക്വാർട്ടർ, സെമി ഫൈനൽ പോരാട്ടങ്ങൾ പൂർത്തിയാക്കി ടൂർണമെന്റ് ഫൈനലിലേക്ക് കടക്കും. വടംവലിക്ക് ശേഷം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സംഗീത വിരുന്നും അരങ്ങേറും.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam