ന്യൂയോർക്ക്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ മാസം നിർത്തിവച്ച സ്റ്റുഡന്റ് വിസ അപ്പോയിന്റ്മെന്റുകൾ ഉടൻ പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ വിസ പ്രോസസ്സിംഗിന്റെ ഭാഗമായി അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഫെഡറൽ ഗവൺമെന്റ് പരിശോധിക്കും.
മെയ് മാസത്തിൽ സ്റ്റുഡന്റ് വിസ പ്രോസസ്സിംഗ് താൽക്കാലികമായി നിർത്തിവച്ച നടപടി പിൻവലിച്ചതായി വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ നോട്ടീസിൽ പറഞ്ഞു. എന്നാൽ എല്ലാ വിദേശ വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന പ്രവർത്തനം (സോഷ്യൽ മീഡിയ വെറ്റിങ്) വിസമ്മതിക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷകൾ നിരസിക്കാമെന്ന് ഉത്തരവിൽ പറയുന്നു.
അമേരിക്കയ്‌ക്കോ, സർക്കാരിനോ, സംസ്‌കാരത്തിനോ, സ്ഥാപനങ്ങൾക്കോ, സ്ഥാപക തത്വങ്ങൾക്കോ എതിരായി കണക്കാക്കാവുന്ന പോസ്റ്റുകളും സന്ദേശങ്ങളും കോൺസുലർ ഓഫീസർമാർ നിരീക്ഷിക്കുമെന്ന് വകുപ്പ് അറിയിച്ചു.
വിസ അഭിമുഖങ്ങൾക്കായി യുഎസ് കോൺസുലേറ്റുകൾ വീണ്ടും തുറക്കുന്നതിനായി ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം സ്വീകരിച്ചുവരുന്ന കർശനമായ സമീപനത്തിന്റെ ഭാഗമാണ് പുതിയ വിസ നടപടിക്രമ നയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്