വാഷിംഗ്ടണ്‍: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത പരിമിതമായ എഡിഷന്‍ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. പാസ്പോര്‍ട്ടിന്റെ ഉള്ളിലെ കവറില്‍ സ്വാതന്ത്ര്യ പ്രഖ്യാപന രേഖയ്ക്ക് മുകളിലായി ട്രംപിന്റെ ചിത്രവും സ്വര്‍ണ്ണ നിറത്തില്‍ അദ്ദേഹത്തിന്റെ ഒപ്പും രേഖപ്പെടുത്തിയിരിക്കും.
ഈ പ്രത്യേക പാസ്പോര്‍ട്ടുകള്‍ വാഷിംഗ്ടണ്‍ പാസ്പോര്‍ട്ട് ഏജന്‍സി വഴി പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. പരിമിതമായ എണ്ണത്തില്‍ മാത്രമേ ഇവ ലഭ്യമാകൂ. 2026 ജൂലൈയില്‍ നടക്കുന്ന 250-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഇവ പുറത്തിറക്കുന്നത്. നിലവിലുള്ള പാസ്പോര്‍ട്ടുകളുടെ സുരക്ഷാ ഫീച്ചറുകള്‍ മാറ്റാതെ തന്നെ, പുതിയ ഡിസൈന്‍ രേഖപ്പെടുത്തിയാണ് ഇത് നിര്‍മ്മിക്കുന്നത്.
ഇതോടൊപ്പം 24 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങളിലും നാഷണല്‍ പാര്‍ക്ക് പാസുകളിലും ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
