വാഷിംഗ്ടണ്‍: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ ഇല്ലാതാക്കണമെന്ന് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ പ്രതിനിധി സംഘത്തോട് യുഎസ് പാര്‍ലമെന്റംഗം ബ്രാഡ് ഷെര്‍മാന്‍. ഭീകരത ഇല്ലാതാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ പാകിസ്ഥാന്‍ പ്രതിനിധി സംഘം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ ബ്രാഡ് ഷെര്‍മാനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴളാണ് ഈ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചത്.
ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എംപിമാര്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് അമേരിക്കയെ അറിയിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പാക് ഭീകരതയെക്കുറിച്ച് സര്‍വകക്ഷി പ്രതിനിധി സംഘം ചര്‍ച്ച ചെയ്തു. എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച അതേ സമയത്താണ് പാകിസ്ഥാന്‍ പ്രതിനിധി സംഘം ബ്രാഡ് ഷെര്‍മാനെ കണ്ടത് എന്നതും ശ്രദ്ധേയമാണ്.
പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഒരു പ്രധാന വിഷയമാണെന്നും അവിടെ താമസിക്കുന്ന മറ്റ് ആളുകള്‍ക്ക് അക്രമത്തെ ഭയപ്പെടാതെ അവരുടെ വിശ്വാസം ആചരിക്കാനും ജനാധിപത്യ സംവിധാനത്തില്‍ പങ്കെടുക്കാനും അനുവദിക്കണമെന്നും ബ്രാഡ് ഷെര്‍മാന്‍ എക്സില്‍ കുറിച്ചു. പത്രപ്രവര്‍ത്തകനായ ഡാനിയേല്‍ പേള്‍ 2002 ല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് ഷെര്‍മാന്‍ എടുത്ത് കാണിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്