ഇന്ത്യയിൽ നിന്നുള്ള 15 ഷിപ്പ്മെന്റ് മാമ്പഴ കയറ്റുമതി യുഎസ് നിരസിച്ചതായി റിപ്പോർട്ട്. കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനാലാണ് മാമ്പഴം നിരസിച്ചതെന്നാണ് പുറത്തു വരുന്ന സൂചന. കയറ്റുമതിക്കാർക്ക് അഞ്ച് ലക്ഷം ഡോളർ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്.
അതേസമയം ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ, അറ്റ്ലാന്റ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് യുഎസ് നിരസിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ മാമ്പഴം തിരിച്ചുകൊണ്ടു പോകുകയോ നശിപ്പിക്കുകയോ ചെയ്യാനാണ് കയറ്റുമതി ഏജൻസിയോട് യുഎസ് അധികൃതരുടെ നിർദേശം എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്