ഇറാനെതിരെ വമ്പൻ സൈനിക നീക്കത്തിന് അമേരിക്ക; ആഴ്ചകൾ നീളുന്ന യുദ്ധത്തിന് ഒരുങ്ങി ട്രംപ്

FEBRUARY 14, 2026, 11:15 PM

വാഷിംഗ്‌ടൺ : ഇറാനെതിരെ ആഴ്ചകൾ നീണ്ടുനിൽക്കുന്ന ശക്തമായ സൈനിക നടപടികൾക്ക് അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടാൽ ഏത് നിമിഷവും ആക്രമണം നടത്താൻ തക്ക രീതിയിലാണ് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷങ്ങളേക്കാൾ ഗുരുതരമായ ഒരു യുദ്ധത്തിലേക്ക് ഇത് നയിച്ചേക്കാമെന്ന് യുഎസ് ഉദ്യോഗസ്ഥർ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.

നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, സൈനിക തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തൽ മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി എന്ന കർശനമായ നിലപാടിലാണ് വാഷിംഗ്ടൺ.

ഇതിന്റെ ഭാഗമായി യുഎസ് ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവർ ചൊവ്വാഴ്ച ജനീവയിൽ ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തും. ഒമാൻ ആണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. ഇറാനുമായി ഒരു ധാരണയിലെത്താനാണ് ട്രംപ് ആഗ്രഹിക്കുന്നതെങ്കിലും അത് വളരെ പ്രയാസകരമായ കാര്യമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

vachakam
vachakam
vachakam

മധ്യപൂർവേഷ്യയിൽ ഇതിനകം തന്നെ ട്രംപ് വൻതോതിൽ സൈനിക സന്നാഹങ്ങൾ വിന്യസിച്ചിട്ടുണ്ട്. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ, മേഖലയിലേക്ക് ഒരു അധിക വിമാനവാഹിനിക്കപ്പൽ  കൂടി അയച്ചു. ഇതോടെ ആയിരക്കണക്കിന് സൈനികർക്കൊപ്പം അത്യാധുനിക യുദ്ധവിമാനങ്ങൾ, മിസൈൽ നശിപ്പിക്കാൻ ശേഷിയുള്ള കപ്പലുകൾ എന്നിവയും സജ്ജമായിക്കഴിഞ്ഞു.

ഇറാനിൽ ഭരണമാറ്റം സംഭവിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ നടന്ന ചർച്ചയ്ക്കിടെ ട്രംപ് തുറന്നുപറഞ്ഞിരുന്നു. "ഇറാനിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും" എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ ആരാണ് ഇറാൻ ഭരിക്കേണ്ടത് എന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam