ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനില്‍ നിന്നും യെമനില്‍ നിന്നും ആക്രമണം; 80ലധികം ഡ്രോണുകൾ തകര്‍ത്ത് യുഎസ് സൈന്യം

APRIL 15, 2024, 9:58 AM

ടെൽ അവീവ്: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്നും യെമനിൽ നിന്നും തൊടുത്ത 80-ലധികം ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും യുഎസ് സൈന്യം തകർത്തു.

അമേരിക്കൻ സൈന്യമാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇറാനിൽ നിന്ന് 300-ലധികം ഡ്രോണുകളും മിസൈലുകളുമാണ്  ഒറ്റരാത്രികൊണ്ട് വിക്ഷേപിച്ചത്.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജോർദാൻ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇസ്രായേലിൻ്റെ അയൺ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇവരെ വെടിവെച്ച് വീഴ്ത്തിയതെന്നും ഇത് ചെറിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

vachakam
vachakam
vachakam

പ്രാദേശിക സുരക്ഷ വർധിപ്പിക്കാൻ എല്ലാ പ്രതിരോധ പങ്കാളികളുമായും സഹകരിക്കുമെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.

യുദ്ധം തുടർന്ന് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും, ഇറാനുമായി ഒരു പോരാട്ടം നടത്തുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിർബി പറയുന്നു. 

മേഖലയില്‍ സമാധാനം പാലിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നതെന്നും ജോണ്‍ കിർബി പറയുന്നു. നിലവില്‍ ഇസ്രായേലിനെതിരായ സൈനിക നടപടികള്‍ അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ വീണ്ടും തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam