വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ ഇറക്കുമതി താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം മെയ് മാസത്തില്‍ യുഎസ് തൊഴില്‍ വളര്‍ച്ച മന്ദഗതിയിലായെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ വിപണി മന്ദഗതിയില്‍ ആയതായി വെള്ളിയാഴ്ച തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് മാസ കാലയളവിനുള്ളില്‍ 95,000 തൊഴിലവസരങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
625,000 പേര്‍ തൊഴില്‍ മേഖലയില്‍ നിന്ന് പുറത്തുപോയതിനാല്‍ തുടര്‍ച്ചയായ മൂന്നാം മാസവും തൊഴിലില്ലായ്മ നിരക്ക് 4.2% ആയി തുടര്‍ന്നു, ഇത് തൊഴില്‍ വിപണിയിലെ ആത്മവിശ്വാസക്കുറവ് സൂചിപ്പിക്കുന്നു. അതേപോലെ പിരിച്ചുവിടപ്പെട്ടാല്‍ ജോലി കണ്ടെത്താനുള്ള സാധ്യതയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ശുഭാപ്തി വിശ്വാസം കുറവാണെന്ന് സര്‍വേകള്‍ തെളിയിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവയിലെ മാറ്റം ബിസിനസുകളുടെ മുന്‍കൂട്ടി ആസൂത്രണം ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തിയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ട്രംപിന്റെ നികുതി ഇളവ്, ചെലവ് കുറയ്ക്കല്‍ ബില്ലിനെതിരെ യുഎസ് സെനറ്റിലെ യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍മാരും ടെക് ശതകോടീശ്വരന്‍ എലോണ്‍ മസ്‌കും ഉയര്‍ത്തുന്ന എതിര്‍പ്പ് കമ്പനികള്‍ക്ക് മറ്റൊരു അനിശ്ചിതത്വം കൂടി വര്‍ദ്ധിപ്പിക്കുന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്