മെക്സിക്കാലിയിൽ സുരക്ഷാ ഭീഷണി: യു.എസ് യാത്രാ മുന്നറിയിപ്പ് നൽകി, കോൺസുലാർ സേവനങ്ങൾ നിർത്തിവെച്ചു

AUGUST 26, 2026, 10:36 PM

വാഷിംഗ്‌ടൺ : മെക്സിക്കോയുടെ വടക്കൻ അതിർത്തി നഗരമായ മെക്സിക്കാലിയിൽ സാധ്യമായ സുരക്ഷാ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കൻ സർക്കാർ. ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഈ അതിർത്തി നഗരത്തിലേക്കുള്ള കോൺസുലാർ പ്രവർത്തനങ്ങൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. 

കാലിഫോർണിയയിലെ കാലെക്സിക്കോ നഗരത്തിന് തൊട്ടടുത്തുള്ള ബാഹാ കാലിഫോർണിയ സംസ്ഥാനത്തിന്റെ  തലസ്ഥാനമായ മെക്സിക്കാലിയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് കടുത്ത യാത്രാ മുന്നറിയിപ്പാണ് തിങ്കളാഴ്ച രാത്രി ഭരണകൂടം പുറപ്പെടുവിച്ചത്.

സുരക്ഷാ ഭീഷണിയുടെ കൃത്യമായ വിവരങ്ങളോ ആർക്കെതിരെയാണ് ഭീഷണിയെന്ന കാര്യങ്ങളോ അമേരിക്ക വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, തങ്ങളുടെ പൗരന്മാരോട് സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കാനും, അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും, ചുറ്റുപാടുകളെക്കുറിച്ച് എപ്പോഴും ജാഗ്രത പാലിക്കാനും നയതന്ത്ര പ്രതിനിധികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

അതിർത്തി നഗരത്തിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നതുവരെ കോൺസുലാർ സേവനങ്ങൾ നിർത്തിവെക്കാനാണ് തീരുമാനം. സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam