ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) 641-ാമത് സമ്മേളനം സംഘടിപ്പിച്ചു

AUGUST 26, 2026, 2:40 AM

ഹൂസ്റ്റൺ: ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 641-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം 2026 ഓഗസ്റ്റ് 25 ചൊവ്വാഴ്ച വൈകുന്നേരം വിജയകരമായി നടന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ വേദപാഠത്തിലും ധ്യാനത്തിലും സാമൂഹിക പ്രാർത്ഥനയിലുമായി ഈ കൂട്ടായ്മയിൽ പങ്കെടുത്തു.

ഈസ്റ്റേൺ സമയം രാത്രി 9:00 മണിക്ക് (സെൻട്രൽ 8:00 / പസിഫിക് 6:00) ആരംഭിച്ച യോഗത്തിൽ ഡെട്രോയിറ്റിൽ നിന്നുള്ള സി.വി. സാമുവൽ സ്വാഗതവും ആമുഖ സന്ദേശവും നൽകി. ഡാളസിൽ നിന്നുള്ള പി.വി. ജോൺ ആരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ഡാളസിൽ നിന്നുള്ള ലിലി അലക്‌സ് വേദഭാഗം വായിച്ചു.

തുടർന്ന് ഡാളസിൽ നിന്നുള്ള സാം അലക്‌സ് എഫെസ്യർ 6:18നെ ('എല്ലാ സമയത്തും ആത്മാവിൽ പ്രാർത്ഥിച്ചുകൊണ്ടും...') അടിസ്ഥാനമാക്കി മുഖ്യ ദൈവവചന സന്ദേശം നൽകി.

vachakam
vachakam
vachakam

പ്രാർത്ഥന ഒരു ആത്മീയ ആയുധമാണെന്നും മദ്ധ്യസ്ഥപ്രാർത്ഥനയും ആത്മാവിലുള്ള ജാഗ്രതയുമാണ് വിശ്വാസിയുടെ കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം ആവശ്യങ്ങൾക്ക് അപ്പുറം മറ്റുള്ളവരുടെ ഭാരങ്ങൾ ദൈവ സന്നിധിയിൽ സമർപ്പിക്കാൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നു. പ്രാർത്ഥനയിലൂടെ ദൈവത്തിന് നമ്മുടെ സാഹചര്യങ്ങളെ മാത്രമല്ല, നമ്മെത്തന്നെയും മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം വചനസന്ദേശത്തിൽ വ്യക്തമാക്കി.

തുടർന്ന് നടന്ന മധ്യസ്ഥ പ്രാർത്ഥന വേളയിൽ ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളെ മുൻനിർത്തി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജാക്‌സണിൽ നിന്നുള്ള അലക്‌സ് തോമസ് കൃതജ്ഞത രേഖപ്പെടുത്തുകയും അറിയിപ്പുകൾ നൽകുകയും ചെയ്തു. റവ. ഡോ. ഫിലിപ്പ് യോഹന്നാന്റെ,( ന്യൂയോർക്ക് എപ്പിസ്‌കോപ്പൽ ഭദ്രാസനം ) സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടെ യോഗം അവസാനിച്ചു.

ടെലികോൺഫറൻസിന്റെ സാങ്കേതിക സഹായങ്ങൾ നിർവ്വഹിച്ചത് ഹൂസ്റ്റണിൽ നിന്നുള്ള ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവരായിരുന്നു.

vachakam
vachakam
vachakam

ഐ.പി.എല്ലിന്റെ 642-ാമത് യോഗം അടുത്ത ചൊവ്വാഴ്ച (2026 സെപ്തംബർ 1) നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ സി.എസ്.ഐ ചർച്ചിലെ റവ. ജേക്കബ് ജോർജ് ആയിരിക്കും അടുത്ത ആഴ്ചയിലെ വചനസന്ദേശം നൽകുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam