രണ്ടര വയസ്സുള്ള കുട്ടിയുടെ അവയവദാനം മൂന്ന് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി

AUGUST 26, 2026, 2:52 AM

ഡാളസ് : റോക്ക്‌വോളിൽ മുങ്ങിമരിച്ച പാരാമെഡിക്കൽ ജീവനക്കാരന്റെ മകളുടെ ഓർഗൻ ദാനം മൂന്ന് കുഞ്ഞുങ്ങൾക്ക് ജീവനൊതുക്കി. ടീം അംഗമായ പാരാമെഡിക് ഡിലൻ ലൂയിസിന്റെയും കേറ്റിയുടെയും രണ്ടര വയസ്സുള്ള മകൾ മാസി മേ, മുത്തശ്ശിയുടെ വീട്ടിലെ പൂളിൽ വീണ് ദാരുണമായി മരിച്ചു.

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പിതാവ് ഡിലൻ അരമണിക്കൂറിലധികം സി.പി.ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് മാസി മേയുടെ ഹൃദയം, കരളും വൃക്കയും ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. ഈ വലിയ തീരുമാനത്തിലൂടെ മറ്റ് മൂന്ന് കുട്ടികളുടെ ജീവനാണ് രക്ഷിക്കാനായത്.

vachakam
vachakam
vachakam

മാസി മേയുടെ സംസ്‌കാര ചടങ്ങുകൾ ഈ ആഴ്ച നടക്കും. വ്യാഴാഴ്ച ലേക്‌ഷോർ ചർച്ചിൽ അനുസ്മരണ ചടങ്ങും ശനിയാഴ്ച റോക്ക്‌വാൾ കൗണ്ടി ഇ.എം.എസിന്റെ നേതൃത്വത്തിൽ ധനസമാഹരണത്തിനായി ബി.ബി.ക്യൂ ഫണ്ട് റെയ്‌സിംഗും സംഘടിപ്പിക്കുന്നുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam