വാഷിംഗ്ടണ്‍: ഇന്ത്യക്ക് മേല്‍ ചുമത്തിയ പരസ്പര താരിഫുകള്‍ മരവിപ്പിച്ച നടപടി ഓഗസ്റ്റ് 1 വരെ യുഎസ് നീട്ടി. സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. മൂന്ന് മാസമായി നടക്കുന്ന ചര്‍ച്ചകളില്‍ വ്യാപാര കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ ഇന്ത്യക്കും യുഎസിനും സാധിച്ചിരുന്നില്ല. നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വ്യാപാര കരാര്‍ അന്തിമമാക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കും സമയം നല്‍കാനാണ് താരിഫ് തിയതി നീട്ടിയത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള അധിക വിവരങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ പരസ്പര താരിഫുകള്‍ നടപ്പാക്കുന്നത് നീട്ടുകയാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. യുഎസുമായി ഉഭയകക്ഷി വ്യാപാര കരാറില്‍ (ബിടിഎ) സജീവമായി ചര്‍ച്ചകള്‍ നടത്തുന്ന ഇന്ത്യ, ഈ ആഴ്ച ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഔദ്യോഗിക താരിഫ് അറിയിപ്പുകള്‍ ലഭിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ബംഗ്ലദേശ്, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് പരസ്പര താരിഫ് ചുമത്തുന്നത് സംബന്ധിച്ച് ട്രംപിന്റെ കത്തുകള്‍ കിട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതല്‍ യുഎസിലേക്കുള്ള കയറ്റുമതിക്ക് പരസ്പര താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് കത്തിലെ ഉള്ളടക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്