അലാസ്‌കയ്ക്ക് സമീപത്തെത്തിയ റഷ്യൻ യുദ്ധ വിമാനങ്ങൾ തടഞ്ഞ് അമേരിക്കൻ ബോംബറുകൾ

SEPTEMBER 25, 2025, 9:50 PM

ന്യൂയോർക്ക്: അലാസ്‌കയ്ക്ക് സമീപമെത്തിയ റഷ്യൻ യുദ്ധ വിമാനങ്ങൾ യുഎസ് ബോംബറുകൾ തടഞ്ഞതായി റിപ്പോർട്ടുകൾ. റഷ്യയുടെ ടിയു 95, എസ് 35 യുദ്ധവിമാനങ്ങളാണ് അലാസ്‌കയ്ക്ക് അടുത്തെത്തിയത്.

നാല് റഷ്യൻ വിമാനങ്ങളാണ് അലാസ്‌കയ്ക്ക് അടുത്തെത്തിയതെന്ന് അമേരിക്കൻ എയ്‌റോ സ്‌പേയ്സ് ഡിഫൻസ് കമാൻഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു. എഫ് 16 ഉൾപ്പെടെയുള്ള വിമാനങ്ങളെ പ്രതിരോധത്തിന് ഉപയോഗിച്ചതായി കമാൻഡ് അറിയിച്ചു.

റഷ്യൻ വിമാനങ്ങൾ രാജ്യാന്തര വ്യോമ മേഖലയിൽ ആയിരുന്നെന്നും അമേരിക്കയുടെയോ കാനഡയുടെയോ വ്യോമമേഖലയിൽ കടന്നിട്ടില്ലെന്നും കമാൻഡ് വ്യക്തമാക്കി. യുഎസിൻറെ വ്യോമാതിർത്തി അവസാനിക്കുന്ന അലാസ്‌കൻ എയർ ഡിഫൻസ് ഐഡൻറിഫിക്കേഷൻ സോണിലാണ് റഷ്യൻ വിമാനങ്ങളെത്തിയത് ഇത് രാജ്യാന്തര വ്യോമ മേഖലയാണ്.

vachakam
vachakam
vachakam

ഇവിടെ വരുന്ന വിമാനങ്ങൾ സുരക്ഷ കണക്കിലെടുത്ത് വിവരങ്ങൾ സ്വയം വെളിപ്പെടുത്തണം. റഷ്യൻ വിമാനങ്ങൾ അങ്ങനെ ചെയ്യാത്തതിനാലാണ് യുഎസ് വിമാനങ്ങൾ പ്രതിരോധം തീർത്തതെന്ന് അധികൃതർ വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam