വാഷിങ്ടണ്‍: ട്രംപിന്റെ മരുമകന്‍ ജാരദ് കഷ്‌നറുടെ പിതാവ്‌യ ചാള്‍സ് കഷ്‌നററെ ഫ്രാന്‍സിലെ യുഎസ് സ്ഥാനപതിയായി നിയമിക്കുന്നതിന് സെനറ്റിന്റെ അംഗീകാരം. 45 നെതിരേ 51 വോട്ടിനാണ് ചാള്‍സിന്റെ നാമനിര്‍ദേശം സെനറ്റ് അംഗീകരിച്ചത്.
നികുതിവെട്ടിപ്പിനും തെളിവുനശിപ്പിച്ചതിനും 2005-ല്‍ രണ്ടുവര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് റിയല്‍ എസ്റ്റേറ്റ് മുതലാളിയായ ചാള്‍സ്. തിരഞ്ഞെടുപ്പുപ്രചാരണത്തിന് നിയമവിരുദ്ധമായി സംഭാവന നല്‍കിയ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ 2020 ല്‍ പ്രസിഡന്റായിരിക്കെ ട്രംപ് അദ്ദേഹത്തിന് മാപ്പുനല്‍കി. ട്രംപിന്റെ മൂത്ത മകള്‍ ഇവാങ്കയുടെ ഭര്‍ത്താവാണ് ചാള്‍സിന്റെ മകന്‍ ജാരദ്. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ ഉന്നതോപദേശകനായിരുന്നു ജാരദ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്