വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (IS) കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ഡിസംബറിൽ രണ്ട് യുഎസ് സൈനികരുടെയും ഒരു സിവിൽ പരിഭാഷകന്റെയും മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഈ നടപടി.
ഫെബ്രുവരി 3 മുതൽ ഫെബ്രുവരി 12 വരെയുള്ള ദിവസങ്ങളിൽ 10 വിമാനങ്ങൾ ഉപയോഗിച്ച് 30ലധികം ഐഎസ് കേന്ദ്രങ്ങളിലാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ആക്രമണം നടത്തിയത്. ആയുധപ്പുരകളും മറ്റ് താവളങ്ങളും തകർത്തു.
ഡിസംബർ 13ന് പൽമിറയിലുണ്ടായ പതിയിരുന്ന് ആക്രമണത്തിനുള്ള മറുപടിയായാണ് ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക് (Operation Hawkeye tSrike) ആരംഭിച്ചത്. ഇതിലൂടെ ഇതുവരെ 50ലധികം ഭീകരരെ വധിക്കുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്.
പത്തുവർഷത്തോളമായി യുഎസ് നിയന്ത്രണത്തിലായിരുന്ന സിറിയയിലെ അൽതൻഫ് (Al-Tanf) സൈനിക താവളം സിറിയൻ സർക്കാർ സൈന്യത്തിന് കൈമാറി.
സിറിയയിൽ തടവിലായിരുന്ന അയ്യായിരത്തിലധികം ഐഎസ് ഭീകരരെ വിചാരണയ്ക്കായി യുഎസ് സൈന്യം ഇറാഖിലേക്ക് മാറ്റി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആണവ തർക്കങ്ങൾക്കിടയിൽ ഇറാൻ-അമേരിക്ക ചർച്ചകൾ ഇടക്കാല കരാറിലേക്ക്; പാകിസ്ഥാൻ മധ്യസ്ഥതയിൽ അഭിപ്രായവ്യത്യാസങ്ങൾ കുറയുന്നതായി
ആണവ രഹസ്യങ്ങൾ അറിയാവുന്ന പത്ത് ശാസ്ത്രജ്ഞരെ കാണാതായി; എല്ലാം യാദൃശ്ചികമെന്ന് കരുതാനാവില്ലെന്ന് അമേരിക്കൻ
അമേരിക്കൻ സ്വപ്നങ്ങൾക്ക് തടസ്സമായി വിസ പ്രതിസന്ധി; ഇന്ത്യൻ പ്രവാസികൾക്ക് എംപ്ലോയ്മെന്റ് വിസ ലഭിക്കാൻ
അമേരിക്കൻ സൈന്യത്തെ അമ്പരപ്പിച്ച് ആന്ത്രോപിക് 'മിത്തോസ്'; അത്യാധുനിക ഐ ടെക്നോളജിയിൽ ലോകം പുതിയ