വാഷിംഗ്ടണ്‍: വാഷിംഗ്ടണില്‍ നിന്ന് മ്യൂണിച്ചിലേക്ക് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 7878 ഡ്രീംലൈനര്‍ വിമാനം ഗുരുതരമായ എഞ്ചിന്‍ തകരാര്‍ കാരണം അടിയന്തരമായി താഴെയിറക്കി. ജൂലൈ 25 നാണ് പരിഭ്രാന്തിയുയര്‍ത്തിയ സംഭവം നടന്നത്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യുഎ108 വിമാനം വാഷിംഗ്ടണ്‍ ഡള്ളസില്‍ നിന്ന് പുറപ്പെട്ട് 5000 അടി ഉയരത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഇടതുഭാഗത്തെ എഞ്ചിന്‍ തകരാറിലായത്. ഉടന്‍ തന്നെ ജീവനക്കാര്‍ അടിയന്തരാവസ്ഥ (മേയ് ഡേ) പ്രഖ്യാപിക്കുകയും എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് സുരക്ഷിതമായ അടിയന്തര ലാന്‍ഡിംഗ് ഉറപ്പാക്കുകയും ചെയ്തു.
വിമാനം താഴെ ഇറക്കുന്നതിന് മുന്‍പ് 2 മണിക്കൂറും 38 മിനിറ്റും ആകാശത്ത് ചുറ്റിപ്പറന്നു. പരമാവധി ഇന്ധനം ഒഴിവാക്കിയ ശേഷമാണ് താഴേക്ക് ലാന്‍ഡ് ചെയ്തത്. ലാന്‍ഡിംഗിന് ശേഷം, ബോയിംഗ് 7878 ഡ്രീംലൈനറിന് ചലനശേഷി നഷ്ടപ്പെട്ടു. തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് കെട്ടിവലിച്ച് വിമാനത്തെ നീക്കി.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ സംഭവം യാത്രക്കാരെ വലിയരീതിയില്‍ പരിഭ്രാന്തിയിലാക്കി. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല. വിമാനത്തിന്റെ സാങ്കേതിക തകരാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്