വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിലെ ഒരു ജൂത മ്യൂസിയത്തിന് പുറത്ത് രണ്ട് രണ്ട് ഇസ്രായേലി എംബസി ജീവനക്കാർ വെടിയേറ്റ് മരിച്ചു. വെടിയേറ്റ് കൊല്ലപ്പെട്ട രണ്ട് പേരെ യാരോൺ ലിഷിൻസ്‌കി (31), സാറാ ലിൻ മിൽഗ്രിം (26) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. വിവാഹനിശ്ചയം നടത്താൻ പോകുന്ന യുവ ദമ്പതികളായിരുന്നു ഇവർ.
ഇസ്രായേലിനെ പിന്തുണയ്ക്കുകയും ജൂതവിരുദ്ധതയ്‌ക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു അഭിഭാഷക ഗ്രൂപ്പായ അമേരിക്കൻ ജൂത കമ്മിറ്റി യുവ നയതന്ത്രജ്ഞർക്കായി ബുധനാഴ്ച രാത്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ആളുകൾക്ക് നേരെ പ്രതി വെടിയുതിർത്തത്.
വെടിവയ്പിനു ശേഷം ജ്യുവിഷ് മ്യുസിയത്തിലേക്കു ഓടിക്കയറിയ. ഷിക്കാഗോയിൽ നിന്നുള്ള 30 വയസ്സുള്ള ഏലിയാസ് റോഡ്രിഗസ് എന്ന പലസ്തീൻ അനുകൂലിയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.റോഡ്രിഗസിനെ അറസ്റ്റ് ചെയ്തപ്പോൾ അയാൾ 'പലസ്തീനെ മോചിപ്പിക്കുക' എന്നു മുദ്രാവാക്യം വിളിച്ചിരുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദമെടുത്ത റോഡ്രിഗസ് ഹിസ്റ്ററി മേക്കേഴ്‌സ് എന്ന സ്ഥാപനത്തിൽ ചരിത്ര ഗവേഷകനായിരുന്നു. ഞാൻ പലസ്തീനു വേണ്ടി അത് ചെയ്തു, ഗാസയ്ക്കു വേണ്ടി അത് ചെയ്തു' റോഡ്രിഗസ് സംഭവസ്ഥലത്ത് പോലീസിനോട് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹം 'സ്വതന്ത്ര പലസ്തീൻ' എന്ന് ആക്രോശിക്കുന്നത് കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്