ഷിക്കാഗോ: ഷിക്കാഗോ ഒഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുന്നതിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് നോർത്ത് കരോളിനയിലെ ഷാർലറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബോയിംഗ് 737 (ഫ്ളൈറ്റ് 3280) വിമാനത്തിനാണ് അപകടമുണ്ടായത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ അടിയന്തരമായി ബസുകളിൽ ടെർമിനലിലേക്ക് സുരക്ഷിതമായി മാറ്റി. തുടർന്ന് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സംഭവത്തിൽ ആളപായമില്ല.
ഈ മാസം മാത്രം ഷിക്കാഗോ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ടയർ അപകടമാണിത്. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അന്വേഷണം ആരംഭിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
