വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും. കൂടിക്കാഴ്ചയ്ക്ക് മംദാനി അനുമതി തേടിയെന്നും വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ കൂടിക്കാഴ്ച നടത്തുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
പരസ്പരം ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ജനുവരി ഒന്നിനാണു മംദാനിയുടെ സത്യപ്രതിജ്ഞ.
കൂടിക്കാഴ്ച സ്ഥിരീകരിച്ചുള്ള സമൂഹമാധ്യമ പോസ്റ്റില്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ കമ്മ്യൂണിസ്റ്റ് മേയര്‍ എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് തന്റെ സംഘം വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടെന്നും ന്യൂയോര്‍ക്കിലെ ജനങ്ങളുടെ താങ്ങാനാവാത്ത ജീവിത ചെലവിന് പരിഹാരം കാണുമെന്ന വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും മംദാനി പറഞ്ഞു.
കൂടാതെ ന്യൂയോര്‍ക്കിലെ ഉയര്‍ന്ന ജീവിതച്ചെലവിന് ട്രംപിന്റെ സാമ്പത്തിക നയങ്ങളും ഒരു കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപുമായുള്ള ബന്ധം ന്യൂയോര്‍ക്ക് നഗരത്തിന്റെ വിജയത്തിന് നിര്‍ണായകമാണെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ മംദാനി വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
