ലോസ്എയ്ഞ്ചല്‍സ്: യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെ വന്‍ തോതില്‍ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധം കലാപമായി മാറിയാല്‍ കലാപ നിയമമായ ഇന്‍സറക്ഷന്‍ ആക്ട് ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസില്‍ ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തില്‍ കലാപം അടിച്ചമര്‍ത്താന്‍ സായുധ സേനയെ ഉപയോഗിക്കാന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമമാണ് ഇന്‍സറക്ഷന്‍ ആക്ട്.
'രാജ്യത്തെ വെറുക്കുന്നവരാണ് അവര്‍. സുരക്ഷാ സേനയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കടുത്ത രീതിയില്‍ തന്നെ നേരിടും' - ട്രംപ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പ്രക്ഷോഭം തുടരുന്ന ലോസ്എയ്ഞ്ചല്‍സില്‍യുഎസ് നാവികസേനയുടെ ഭാഗമായ 700 മറീനുകളെ വിന്യസിച്ച നടപടിയെ ന്യായീകരിച്ചുക്കൊണ്ട് ട്രംപ് വ്യക്തമാക്കി. പ്രക്ഷോഭം നേരിടാന്‍ 2000 നാഷനല്‍ ഗാര്‍ഡുകളെയും 700 നാവിക ട്രംപ് തിങ്കളാഴ്ച നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം 2000 നാഷനല്‍ ഗാര്‍ഡുകളെ നിയോഗിച്ചതിന് പുറമേയാണിത്. അതേസമയം നാഷനല്‍ ഗാര്‍ഡുകളെ നിയോഗിച്ചതിനെതിരെ കലിഫോര്‍ണിയ കേസ് ഫയല്‍ ചെയ്തിരുന്നു. 6 പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവര്‍ണറുടെ അനുമതിയില്ലാതെ ഇത്തരമൊരു നടപടിക്ക് യുഎസ് പ്രസിഡന്റ് ഉത്തരവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്