പടികള്‍ കയറുന്നതിനിടെ ട്രംപിന് കാലിടറി: ട്രോളി സോഷ്യല്‍ മീഡിയ

JUNE 9, 2025, 10:21 AM

വാഷിംഗ്ടണ്‍: ന്യൂജേഴ്സിയിലെ എയര്‍ഫോഴ്സ് വണ്ണിന്റെ പടികള്‍ കയറുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലിടറി. സംഭവത്തിന്റെ വീഡിയോ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തിലിരുന്ന കാലത്തും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ട്രംപ് ബൈഡനെ കളിയാക്കിയതിന് തിരിച്ചടി ലഭിച്ചതാണെന്നാണ് ചില എക്‌സ് ഉപയോക്താക്കളുടെ പ്രതികരണം.

ട്രംപ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോടൊപ്പം എയര്‍ഫോഴ്സ് വണ്ണില്‍ ക്യാമ്പ് ഡേവിഡിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പടികള്‍ കയറുമ്പോള്‍ അമേരിക്കന്‍ ട്രംപിന്റെ കാല് ഇടറുന്നതും ഒന്നും സംഭവച്ചട്ടില്ലെന്ന തരത്തില്‍ നടന്ന് പോകുന്നതും വീഡിയോയില്‍ കാണാം. ജോ ബൈഡന്‍ കാല് ഇടറി വീഴുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പല വീഡിയോയ്ക്കും പരിഹാസ രൂപേണയാണ് ട്രംപ് പ്രതികരിച്ചിട്ടുളളതെന്നും പലരും വീഡിയോയ്ക്ക് താഴെ വന്ന് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

These Air Force One ✈️ stairs are apparently faulty 🤷🏼‍♀️

President Trump was the first to fall victim, immediately followed by Secretary of State Marco Rubio.

WATCH 👇🏻 pic.twitter.com/muq4ckb1wg
— MAGA Kitty (@SaveUSAKitty) June 8, 2025

'ചങ്ങാതിക്ക് 80 വയസ്സായി, വളരെ പ്രായമായി, എന്തിനാണ് ഈ പ്രായത്തില്‍ പ്രസിഡന്റ് ആയത്', 'ബൈഡന്‍ 2.0 ഇതാ തുടങ്ങുന്നു. അന്ന് ബൈഡനെ കളിയാക്കിയതിനുളള തിരിച്ചടി ഇന്നാണ് കിട്ടുന്നത്', 'വീണത് ആരും കണ്ടില്ലെന്നാണ് പ്രസിഡന്റ് കരുതിയത്' എന്നിങ്ങനെയാണ് എക്‌സില്‍ കമന്റുകള്‍ നിറയുന്നത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്. പ്രസിഡന്റിനെതിരായ ട്രോളുകളും മറുപടിയായി നിറയുന്നുണ്ട്. കൂടാതെ നേരത്തെ ജോ ബൈഡന്‍ വീഴാന്‍ പോകുന്ന ദൃശ്യങ്ങളും ഇപ്പോള്‍ റീപോസ്റ്റ് ചെയ്യുന്നുമുണ്ട്. ബൈഡന് സംഭവിച്ചത് കൊണ്ടാണ് ട്രംപിനും വീഴ്ച സംഭവിച്ചതെന്ന കണ്ടെത്തലിലാണ് സോഷ്യല്‍ മീഡിയ.

Joe Biden tripped and almost fell on the "short" stairs of US Air Force 1, AGAIN!

The president can not even walk without tripping at this point — This is the State of the Union at the moment.

Another Biden term and WWIII is guaranteed.#Trump2024TheOnlyChoice pic.twitter.com/6XZHtTFPGP
— Jack Trapper ✝️🇺🇸🇨🇦 (@JackTrapperJT) February 27, 2024

അതേ സമയം മേരിലാന്‍ഡിലെ ഹാഗര്‍സ്ടൗണില്‍ വെച്ച് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. ലോസ് ആഞ്ചല്‍സിലെ കുടിയേറ്റ റെയ്ഡിനെതിരായ പ്രതിഷേധങ്ങളെ സംബന്ധിച്ചും ട്രംപ് സംസാരിച്ചു. ഒരു കലാപം നടക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. അക്രമാസക്തരായ കുറെ ആളുകളുണ്ട്. അവരെ രക്ഷപ്പെടാന്‍ ഞങ്ങള്‍ അനുവദിക്കില്ല. എല്ലായിടത്തും ഞങ്ങളുടെ സൈന്യമുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

🚨 BREAKING: DOWN GOES DONALD

Trump just stumbled and almost faceplanted boarding Air Force One. I’ve been telling you — he drags his legs and he’s clearly not well.

When Biden stumbled, the media lost its mind and Tapper wrote an entire fake “nonfiction” book.

Where are they… pic.twitter.com/MZlHfbfDUJ
— Chris D. Jackson (@ChrisDJackson) June 8, 2025

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിനായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പാരമൗണ്ടില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താനായി രണ്ടായിരത്തോളം നാഷണല്‍ ഗാര്‍ഡുകളെയാണ് ട്രംപ് ഭരണകൂടം പ്രദേശത്ത് വിന്യസിച്ചത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളാണ് സ്ഥലത്ത് നടന്നത്. പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് നാഷണല്‍ ഗാര്‍ഡുകളെ വിന്യസിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam