2028 ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഗെയിംസിന് മുന്നോടിയായി സുരക്ഷാ ആവശ്യങ്ങള്‍ക്കും മറ്റ് പ്രശ്നങ്ങള്‍ക്കുമായി വൈറ്റ് ഹൗസ് ഒളിമ്പിക്‌സ് ടാസ്‌ക് ഫോഴ്സ് സൃഷ്ടിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കയ്ക്കും. ട്രംപ് ഭരണകൂടത്തിലെ അംഗങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ഉള്‍പ്പെടുന്നതായിരിക്കും ടാസ്‌ക് ഫോഴ്സെന്ന് ഒരു അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഗതാഗതവുമായി ബന്ധപ്പെട്ട ഫെഡറല്‍, സംസ്ഥാന, തദ്ദേശ സ്വയംഭരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ടാസ്‌ക് ഫോഴ്സിന്റെ മുന്‍ഗണനകളില്‍ ഒന്ന്. അവര്‍ 'വിദേശ അത്ലറ്റുകള്‍, പരിശീലകര്‍, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ എന്നിവരുടെ വിസ പ്രോസസ്സിംഗും ക്രെഡന്‍ഷ്യലിംഗും കാര്യക്ഷമമാക്കും' എന്ന് റോയിട്ടേഴ്സിന് അയച്ച ഇമെയില്‍ വഴി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
