ന്യൂയോര്‍ക്ക്: ബ്രിക്‌സ് ഉയര്‍ത്തുന്ന യുഎസ് വിരുദ്ധ നയങ്ങള്‍ക്കൊപ്പം ചേരുന്ന എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അധികതീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദിയെന്ന് പറഞ്ഞ് ബ്രിക്‌സിനെ ട്രംപ് പരിഹസിക്കുകയും ചെയ്തു.
യുഎസിന്റെ തീരുവ പ്രഖ്യാപനത്തെ ബ്രിക്‌സ് ഞായറാഴ്ച സംയുക്തപ്രസ്താവനയിലൂടെ അപലപിച്ചിരുന്നു. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. അതേസമയം ബ്രിക്‌സ് ഏറ്റമുട്ടലിനുള്ള വേദിയല്ലെന്നും അത് മൂന്നാമതൊരു രാഷ്ട്രത്തെയും ലക്ഷ്യമിടുന്നില്ലെന്നും വ്യക്തമാക്കി ചൈന രംഗത്തെത്തിയിരുന്നു. ട്രംപിന്റെ 10 ശതമാനം തീരുവ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ചൈന. വികസിച്ചുവരുന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക-വാണിജ്യ സഹകരണം ഉറപ്പാക്കാനുള്ള പ്രധാനപ്പെട്ട വേദിയാണ് ബ്രിക്‌സെന്നും ചൈനീസ് വിദേശകാര്യവക്താവ് മാവോ നിങ് പറഞ്ഞു.
യുഎസില്‍ നിന്ന് നേരിടാന്‍ പോകുന്ന തീരുവ സംബന്ധിച്ച് 12 രാജ്യങ്ങള്‍ക്ക് തിങ്കളാഴ്ച കത്തയക്കുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. സങ്കീര്‍ണമായ വ്യാപാര ചര്‍ച്ചകളേക്കാള്‍ കത്താണ് എളുപ്പമെന്നും യുഎസിന്റെ തീരുവ, ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും വ്യക്തമാക്കിയിരുന്നു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്ന ബ്രിക്‌സില്‍ 2024-ല്‍ ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ എന്നീ രാജ്യങ്ങളും 2025-ല്‍ ഇന്‍ഡൊനീഷ്യയും അംഗമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്