വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ മീറ്റിംഗിനിടെ വെളുത്ത വര്‍ഗ്ഗക്കാരായ കര്‍ഷകരുടെ 'വംശഹത്യ'യെക്കുറിച്ചുള്ള ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വീഡിയോ അവതരിപ്പിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയെ ഞെട്ടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇടതുപക്ഷ നേതാവ് ജൂലിയസ് മലേമ, ദക്ഷിണാഫ്രിക്കയിലെ 4.5 ദശലക്ഷം വെള്ളക്കാരെ കൊല്ലണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യമാണ് റാമഫോസയെ ഇരുത്തി ട്രംപ് പ്രദര്‍ശിപ്പിച്ചത്.
റാമഫോസയെ ഓവല്‍ ഓഫീസില്‍ സ്വാഗതം ചെയ്തശേഷം ചര്‍ച്ചകള്‍ക്കിടെ ഒരു സ്‌ക്രീനില്‍ വീഡിയോ പ്ലേ ചെയ്യാന്‍ ട്രംപ് സ്റ്റാഫ് അംഗങ്ങളോട് നിര്‍ദ്ദേശിച്ചു. ഓഫീസിലെ ലൈറ്റുകള്‍ ഓഫാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ കര്‍ഷകര്‍ക്കെതിരെ റമഫോസ വംശഹത്യ നടത്തിയതായി അദ്ദേഹം ആരോപിച്ചു. ഉപയോഗശൂന്യമായി കാണപ്പെടുന്ന ഭൂമി പിടിച്ചെടുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന ഒരു പുതിയ നിയമത്തിനെതിരെയും ട്രംപ് റമഫോസയെ വിമര്‍ശിച്ചു.
വീഡിയോകള്‍ ശാന്തമായി കണ്ട ശേഷം, 'അത് എവിടെയാണെന്ന് എനിക്ക് അറിയാന്‍ ആഗ്രഹമുണ്ട്, കാരണം ഇത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.' എന്ന് റമാഫോസ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നയമല്ല പ്രസംഗത്തില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യം വെള്ളക്കാരായ കര്‍ഷകരില്‍ നിന്ന് ഭൂമി പിടിച്ചെടുക്കുന്നു എന്ന വാദം റാമഫോസ തള്ളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്