വാഷിംഗ്ടണ്‍: ഓഗസ്റ്റ് 1 മുതല്‍ ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച ഒരു ഡസന്‍ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് കത്തുകള്‍ പോസ്റ്റ് ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഏറ്റവും പുതിയ താരിഫ് പ്രഖ്യാപനം.
അമേരിക്കന്‍ പ്രസിഡന്റ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കൂടിയാണ് താരിഫ് തീരുമാനം പ്രഖ്യാപിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി ഇഷിബ ഷിഗേരുവിനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ-ജെ-മ്യൂഗിനും അയച്ച കത്തുകളുടെ പകര്‍പ്പുകള്‍ അദ്ദേഹം പോസ്റ്റ് ചെയ്തു.
ഇന്ത്യയും ട്രംപിന്റെ കത്തിനായി കാത്തിരിക്കുകയാണ്. ഉഭയകക്ഷി വ്യാപാര കരാറിനായുള്ള വിശദമായ ചര്‍ച്ചകളില്‍ ന്യൂഡല്‍ഹിയും വാഷിംഗ്ടണും ഏര്‍പ്പെട്ടിരുന്നു. കാര്‍ഷിക, ഡെയറി മേഖലകളില്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന കടുത്ത നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ട്രംപിന്റെ ഭാഗത്തുനിന്ന് വിട്ടുവീഴ്ച ഉണ്ടാകുമോ എന്ന് കണ്ടറിയണം. ജൂലൈ 9നുള്ള സമയപരിധിക്ക് മുമ്പായി ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ അന്തിമമാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
