'ഇറാന്‍ നേതൃത്വം തകര്‍ച്ചയുടെ വക്കില്‍'; ഹോര്‍മുസ് തുറക്കാന്‍ അമേരിക്കയുടെ സഹായം തേടിയെന്ന് ട്രംപ്

APRIL 28, 2026, 12:43 PM

വാഷിങ്ടണ്‍: ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഇറാന്‍ വലിയ തകര്‍ച്ചയെ നേരിടുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ നിലവില്‍ ഒരു തകര്‍ച്ചയുടെ അവസ്ഥയിലാണെന്ന് അവര്‍ തന്നെ ഔദ്യോഗികമായി വാഷിംഗ്ടണിനെ അറിയിച്ചതായാണ് ട്രംപ് അവകാശപ്പെട്ടത്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇറാനിലെ ഗുരുതരമായ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. ഇറാന്റെ സാമ്പത്തിക തകര്‍ച്ച പരിഹരിക്കുന്നതിനായി തടസ്സപ്പെട്ടുകിടക്കുന്ന ഹോര്‍മുസ് കടലിടുക്ക് എത്രയും വേഗം തുറന്ന് നല്‍കണമെന്ന് ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടതായാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

കൂടാതെ ഇറാനില്‍ നിലവില്‍ ഒരു നേതൃത്വ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അവരെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലുമായും അമേരിക്കയുമായുമുള്ള നിലവിലെ യുദ്ധ സാഹചര്യവും വ്യോമാക്രമണങ്ങളും ഇറാന്റെ ഉരുക്ക് വ്യവസായത്തെയും എണ്ണ വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിദിനം ഏകദേശം 500 മില്യണ്‍ ഡോളറിന്റെ നഷ്ടം ഇറാനുണ്ടാകുന്നുണ്ടെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.

ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ താല്‍ക്കാലികമായി നീട്ടിയിട്ടുണ്ടെന്നും, എന്നാല്‍ കടലിടുക്കിലെ ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ട്രംപിന്റെ ഈ അവകാശവാദങ്ങളെക്കുറിച്ച് ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam