എബോള പ്രതിരോധം: 140 കോടി ഡോളറിലധികം അനുവദിപ്പിക്കാന്‍ ട്രംപ് ഭരണകൂടം

JUNE 24, 2026, 7:43 PM

വാഷിംഗ്ടണ്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന എബോള വൈറസ് ബാധയെ പ്രതിരോധിക്കാന്‍ യുഎസ് കോണ്‍ഗ്രസില്‍ നിന്ന് 140 കോടിയിലധികം ഡോളറിന്റെ അടിയന്തര ഫണ്ട് തേടി വൈറ്റ് ഹൗസ്. ബുധനാഴ്ച കോണ്‍ഗ്രസിന് സമര്‍പ്പിച്ച വലിയൊരു അനുബന്ധ ധനസഹായ പാക്കേജിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടം ഈ തുക ആവശ്യപ്പെട്ടിരിക്കുന്നത്.

എബോള പ്രതിരോധത്തിനായി മാത്രം 142.3 കോടി ഡോളറോളമാണ് നീക്കിവെച്ചിരിക്കുന്നത്. ഭരണകൂടം ആവശ്യപ്പെട്ട തുകയുടെ പ്രധാന വിഭജനം താഴെ പറയുന്ന രീതിയിലാണ്:

800 മില്യണ്‍ ഡോളര്‍ (മാനുഷിക പ്രതിസന്ധി പരിഹരിക്കാന്‍): എബോള ബാധിത മേഖലകളില്‍ രോഗബാധയുണ്ടായേക്കാവുന്ന അമേരിക്കന്‍ പൗരന്മാര്‍ക്കായി കെനിയയില്‍ ക്വാറന്റൈന്‍ സെന്റര്‍ സ്ഥാപിക്കല്‍, മെഡിക്കല്‍ സാമഗ്രികള്‍, രോഗബാധിതരെ കണ്ടെത്തല്‍, പ്രാദേശിക ലോജിസ്റ്റിക് ശൃംഖല വിപുലീകരിക്കല്‍ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കും.

500 മില്യണ്‍ ഡോളര്‍ (ആഗോള ആരോഗ്യ സുരക്ഷയ്ക്ക്): വൈറസ് ബാധ അമേരിക്കയിലേക്ക് പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക. രോഗനിരീക്ഷണ സംവിധാനങ്ങള്‍, ലബോറട്ടറികളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, അതിര്‍ത്തി കടന്നുള്ള ഏകോപനം, വിവിധ അന്താരാഷ്ട്ര സംഘടനകളുമായും സ്വകാര്യ മേഖലയുമായും ചേര്‍ന്നുള്ള പങ്കാളിത്തം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

90 മില്യണ്‍ ഡോളര്‍ (ഡിപ്ലോമാറ്റിക് ദൗത്യങ്ങള്‍ക്ക്): രോഗബാധിതരായ യുഎസ് പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും, അവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള ഗതാഗതച്ചെലവുകള്‍ക്കുമായാണ് ഈ തുക നീക്കിവെച്ചിരിക്കുന്നത്.

പ്രതിസന്ധി സൃഷ്ടിച്ച് ബുന്ദിബുഗ്യോ വകഭേദം

സെന്‍ട്രല്‍ ആഫ്രിക്കയില്‍ പടര്‍ന്നുപിടിക്കുന്ന അപൂര്‍വ്വമായ 'ബുന്ദിബുഗ്യോ'വകഭേദമാണ് നിലവിലെ എബോള പ്രതിസന്ധിക്ക് കാരണം. ഇതിനോടകം ആയിരത്തിലധികം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും 267 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗം ആരംഭിച്ച് ആദ്യ മാസത്തിനുള്ളില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം ആദ്യ എബോള കേസ് സ്ഥിരീകരിച്ചതും യുഎസിനെ കടുത്ത നിയന്ത്രണങ്ങളിലേക്ക് നയിച്ചു.

കോണ്‍ഗ്രസില്‍ ട്രംപിന് വെല്ലുവിളിയായേക്കും

ഭരണകൂടത്തിന്റെ ഈ അടിയന്തര സാമ്പത്തിക ആവശ്യത്തിന് കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിക്കുന്നത് അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിദേശ രാജ്യങ്ങള്‍ക്കുള്ള മെഡിക്കല്‍ സഹായം ഉള്‍പ്പെടെയുള്ള മുന്‍ ഫണ്ടുകള്‍ ചിലവഴിക്കാന്‍ ട്രംപ് ഭരണകൂടം വിമുഖത കാണിക്കുന്നതില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്ക് പുറമെ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. കൂടാതെ അന്താരാഷ്ട്ര ആരോഗ്യ സഹായ ഏജന്‍സികള്‍ക്കുള്ള ഫണ്ടുകള്‍ നേരത്തെ വെട്ടിക്കുറച്ചതും ട്രംപിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

English Summary

The Trump administration is seeking over $1.4 billion in emergency supplemental funding from Congress to combat a widening global Ebola outbreak and prevent its spread to the United States. According to a White House official, the requested package includes $800 million for humanitarian response and containment efforts (including a quarantine center in Kenya for exposed Americans), $500 million for global health security and disease surveillance, and $90 million for diplomatic evacuations of infected U.S. citizens. However, the request faces potential resistance in Congress, where both Democratic and Republican lawmakers are frustrated by the administration's ongoing refusal to spend previously allocated foreign aid and global medical assistance funds.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam