ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനത്തിന്റെ മീഡിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകനും സാമൂഹികസഭാ പ്രവർത്തകനുമായ എബി തോമസിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.
അമേരിക്കൻ മലയാളി മാധ്യമരംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വവും സജീവ സാന്നിധ്യവുമാണ് എബി തോമസ്. മാധ്യമപ്രവർത്തനത്തോടൊപ്പം സഭാസാമൂഹിക മേഖലകളിലും സജീവമായി ഇടപെട്ടുവരുന്ന അദ്ദേഹം, ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
മണ്ഡലം അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനത്തിന്റെ മീഡിയ കമ്മിറ്റിയിലേക്ക് എബി തോമസ് തിരഞ്ഞെടുക്കപ്പെടുന്നത് അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തന മേഖലയിലെ പരിചയത്തിനും സഭാസാമൂഹിക രംഗങ്ങളിലെ സജീവ ഇടപെടലുകൾക്കുമുള്ള അംഗീകാരമാണ് ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങളും സന്ദേശങ്ങളും കൂടുതൽ ഫലപ്രദമായി സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ മാധ്യമപരിചയം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സജീവ പ്രവർത്തകനായ എബി തോമസിന്റെ പുതിയ ഉത്തരവാദിത്വത്തിൽ അദ്ദേഹം മികച്ച സംഭാവനകൾ നൽകുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു. മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും സഭാസാമൂഹിക മേഖലകളിലെ ഇടപെടലുകൾക്കും പുതിയ ദൗത്യം കൂടുതൽ കരുത്തേകട്ടെയെന്നും അവർ ആശംസിച്ചു.
'മാധ്യമരംഗത്തെ അനുഭവസമ്പത്തും സഭാസാമൂഹിക പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും പുതിയ ഉത്തരവാദിത്വത്തിന് വലിയ മുതൽക്കൂട്ടാകും. എബി തോമസിന്റെ തിരഞ്ഞെടുപ്പ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിനും അഭിമാനകരമാണ്,' പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് കമ്മിറ്റിയുടെ പേരിൽ പ്രസിഡന്റ് സണ്ണി മാളിയേക്കൽ എബി തോമസിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. പുതിയ ദൗത്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാനും നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനും മാർത്തോമാ സഭയ്ക്കും പ്രയോജനകരമായ മാധ്യമ ഇടപെടലുകൾ നടത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
