കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

AUGUST 10, 2026, 12:03 AM

ഡാള്ളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) സംയുക്തമായി നൽകുന്ന 2026ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാർത്ഥികളുടെ മികച്ച പഠനമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാർഡുകൾ നൽകുന്നത്.

വിഭാഗങ്ങളും അവാർഡ് തുകയും:

vachakam
vachakam
vachakam

12-ാം ക്ലാസ് (SAT സ്‌കോർ അടിസ്ഥാനത്തിൽ): ഒന്നാം സമ്മാനം: $750, രണ്ടാം സമ്മാനം: $500,

8-ാം ക്ലാസ് (ഫൈനൽ ഗ്രേഡ് അടിസ്ഥാനത്തിൽ): ഒന്നാം സമ്മാനം: $350, രണ്ടാം സമ്മാനം: $250

5-ാം ക്ലാസ് (ഫൈനൽ ഗ്രേഡ് അടിസ്ഥാനത്തിൽ): ഒന്നാം സമ്മാനം: $300, രണ്ടാം സമ്മാനം: $200

vachakam
vachakam
vachakam

2024, 2025 വർഷങ്ങളിൽ കേരള അസോസിയേഷൻ അല്ലെങ്കിൽ ICEC അംഗങ്ങളായവരുടെ മക്കൾക്ക് അപേക്ഷിക്കാം. DFW ഏരിയയിലേക്ക് അടുത്തിടെ താമസം മാറിയ പുതിയ അംഗങ്ങളുടെ മക്കൾക്കും അർഹതയുണ്ടായിരിക്കും.

2026 സെപ്തംബർ 5ന് നടക്കുന്ന ഓണം ആഘോഷ ചടങ്ങിൽ വെച്ച് വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്യും.

വിദ്യാർത്ഥികളുടെ റിപ്പോർട്ട് കാർഡിന്റെയോ SAT സ്‌കോറിന്റെയോ പകർപ്പ് 2026 ഓഗസ്റ്റ് 10ന് മുൻപായി തപാൽ വഴിയോ ഇമെയിൽ വഴിയോ സമർപ്പിക്കേണ്ടതാണ്. വേഗത്തിലുള്ള നടപടികൾക്കായി ഇമെയിൽ അയക്കുന്നതാണ് ഉചിതം.

vachakam
vachakam
vachakam

അപേക്ഷ അയക്കേണ്ട വിലാസം (E-mail): [email protected]

Mailing Address: 3821 BROADWAY BLVD, GARLAND TX 75043

കൂടുതൽ വിവരങ്ങൾക്ക്: 

റുമാന സംജാദ് (Education Director-KAD): 215-514-685, മാത്യു നൈനാൻ (President-ICEC): 214-478-6543, ഷിജു അബ്രഹാം (President-KAD): 214-929-3750, തോമസ് ഈശോ (Secretary-ICEC): 214-478-6543, മൻജിത് കൈനിക്കര (Secretary-KAD): 972-679-8555

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam