ട്രംപിന്റെ യുഎൻ സന്ദർശനത്തിൽ ഉണ്ടായ ‘മൂന്നു തരം തടസ്സം’ അട്ടിമറിയോ?; സീക്രട്ട് സർവീസ് അന്വേഷണം ആരംഭിക്കും

SEPTEMBER 24, 2025, 8:48 PM

 കഴിഞ്ഞ ദിവസത്തെ യുണൈറ്റഡ് നേഷൻസ് (UN) ജനറൽ അസംബ്ലി സന്ദർശനത്തിൽ അദ്ദേഹത്തിന് നേരിട്ട തടസങ്ങളിൽ അസ്വസ്ഥനാണെന്ന് വ്യക്തമാക്കി ട്രംപ്. മൂന്നു പ്രശ്നങ്ങൾ സാരമായി തന്നെ ബാധിച്ചു എന്നും ഇതിനെക്കുറിച്ച് സീക്രട്ട് സർവീസ് അന്വേഷണം നടത്തുമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ട്രിപ്പ്ൾ അട്ടിമറി എന്ന് ട്രംപ് വിളിച്ച ഈ മൂന്നു പ്രശ്നങ്ങൾ ഇവയാണ്.

  • എസ്കലേറ്റർ നിർത്തപ്പെട്ടു – തുടർന്ന് ട്രംപും കൂടെയുള്ള സംഘവും അതിൽ നിന്നും താഴേക്ക് ഇറങ്ങാൻ കഴിയാതെ നിൽക്കേണ്ടി വന്നു.
  • ടെലിപ്രോപ്റ്റർ പ്രവർത്തിച്ചില്ല – ട്രംപിന്റെ പ്രസംഗത്തിനിടെ ടെലിപ്രോപ്റ്റർ പ്രവർത്തിച്ചില്ല.
  • ശബ്ദ സംവിധാനം പൊരുത്തമില്ലാതായി – പ്രേക്ഷകർക്ക് ട്രംപിന്റെ വാക്കുകൾ കേൾക്കാൻ പ്രത്യേക വിവർത്തകരുടെ സഹായം ആശ്രയിക്കേണ്ടി വന്നു.

എന്നാൽ ഇത് ഒന്നും യാദൃച്ഛികം അല്ല, ഇതെല്ലാം കൃത്യമായി ലക്ഷ്യമിട്ട അട്ടിമറി ആണ് എന്നാണ് ട്രംപ് പറയുന്നത്. അദ്ദേഹം യു.എൻ എസ്കലേറ്റർ സംഭവത്തെ സംബന്ധിച്ച സുരക്ഷാ ടേപ്പ് സൂക്ഷിക്കാൻ നിർദ്ദേശിച്ചു. വിഷയത്തിൽ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam