'അവന്‍ ബൈഡനെപ്പോലെ വീഴരുത്'! വേദിയിലേക്ക് ഓടിക്കയറിയ കുട്ടിയെ ചേര്‍ത്തുപിടിച്ച് ട്രംപ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

AUGUST 6, 2026, 3:05 AM

ന്യൂയോര്‍ക്ക: പ്രസംഗത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുട്ടി സ്റ്റേജില്‍ തട്ടിവീഴാന്‍ സാധ്യതയുണ്ടെന്ന് കണ്ടയുടന്‍ ട്രംപ് ഓടിച്ചെന്ന് അവനെ താങ്ങിനിര്‍ത്തുകയായിരുന്നു. ഇതിനുപിന്നാലെ ജോ ബൈഡനെ പരാമര്‍ശിച്ച് ട്രംപ് നടത്തിയ തമാശ കാണികള്‍ക്കിടയില്‍ വലിയ ചിരി പടര്‍ത്തുകയും ചെയ്തു.

'നോ ആക്‌സ് ഓണ്‍ ടിപ്‌സ്' എന്ന പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു സംഭവം. ഇ സംരംഭങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനായി ലാസ് വേഗാസ് സ്വദേശികളായ സാന്ദ്ര, ബ്രാഡ് എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇവരുടെ കുട്ടി വേദിയിലേക്ക് ഓടിക്കയറിയത്. കുട്ടിയുടെ നീക്കം കണ്ട ഉടന്‍ തന്നെ ട്രംപ് വേഗത്തില്‍ നടന്നെത്തി അവനെ ചേര്‍ത്തുപിടിക്കുകയും മാതാപിതാക്കളുടെ അടുത്തെത്തിക്കുകയുമായിരുന്നു. അവന്‍ ബൈഡനെപ്പോലെ വീഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് ട്രംപ് കുട്ടിയെ സുരക്ഷിതനാക്കിയത്.

മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പൊതുവേദികളില്‍ വീണ സംഭവങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ട്രംപിന്റെ ഈ തമാശ. 2023 ജൂണില്‍ കൊളറാഡോയിലെ യുഎസ് എയര്‍ഫോഴ്സ് അക്കാദമിയില്‍ ബിരുദദാന ചടങ്ങിനിടെ മണല്‍ച്ചാക്കില്‍ തട്ടി ബൈഡന്‍ വീണതും, ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്ണില്‍ കയറുമ്പോള്‍ കാലിടറി വീണതും വലിയ വാര്‍ത്തയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രശംസയാണ് സോഷ്യല്‍ മീഡിയയില്‍ ട്രംപിന് ലഭിക്കുന്നത്. കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തക ലൗറ ലൂമര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ട്രംപിന്റെ കരുതലിനെ പ്രശംസിച്ച് രംഗത്തെത്തി. ട്രംപ് ഒരു നല്ല അച്ഛനും മുത്തച്ഛനുമാണെന്നും, അദ്ദേഹത്തിന്റെ നയങ്ങളോട് രാഷ്ട്രീയമായി വിയോജിക്കുന്നവര്‍ പോലും ഈ സ്വാഭാവിക പ്രതികരണത്തെയും സ്‌നേഹത്തെയും അഭിനന്ദിക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam